ഐസ്‌ക്രീം അലിഞ്ഞുപോകുമെന്ന് കരുതി മുഴുവനും ഒറ്റയിരുപ്പിൽ തിന്നിട്ടുണ്ട്; ഡബ്ബിഗ് ഉണ്ടെന്ന് കരുതി ഞാനും അമ്മയും കഴിക്കാതിരിക്കില്ല; രവീണ രവി

175

മലയാളം തമിഴ് സിനിമാ രംഗത്തെ മുൻനിര ഡബ്ബിംഗ് ആർട്ടിസ്റ്റുകളായ അമ്മയും മകളുമാണ് ശ്രീജ രവിയും രവീണയും. മലയാളത്തിലെ പല നടിമാർക്കും ശബ്ദം നൽകിയിട്ടുണ്ട് ശ്രീജ രവി. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കുക്കറമ്മയായി എത്തി അഭിനയത്തിലും ശ്രീജ കയ്യടി നേടിയിരുന്നു.

ദേവയാനി, ശാലിനി തുടങ്ങി മിക്ക നായികമാർക്കും തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് ശ്രീജയായിരുന്നു.ശാലിനിയുടെ ചെറുപ്പത്തിലും ശബ്ദം നൽകിയത് ശ്രീജയായിരുന്നു. അതേസമയം ശ്രീജയെ കൂടുതലും മലയാളികൾ ഓർക്കുന്നത് കാവ്യ മാധവന്റെ ശബ്ദമായിട്ടാണ്.

Advertisements

അതേസമയം, അഭിനേത്രിയായും തിളങ്ങുകയാണ് രവീണ രവി. നയൻതാര അടക്കമുള്ള തമിഴിലെ മുൻനിര നായികമാർക്ക് ശബ്ദം നൽകിയിട്ടുള്ള രവീണ പ്രദീപ് രംഗനാഥന്റെ ലവ് ടുഡേ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.തമിഴ്നാടിന് പുറത്തും ചർച്ചയായ മാമന്നൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷമാണ് രവീണ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യ ജ്യോതി എന്ന കഥാപാത്രമായാണ് രവീണ എത്തിയത്.

ALSO READ- എന്നോട് ‘വിനായകേട്ടനെ അറിയുമോ’ എന്നാണ് ചോദിക്കുന്നത്; ഇനി വിനായകനെ നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല: മിർണ മേനോൻ

ഇപ്പോഴിതാ അമ്മയും മകളും തങ്ങളുടെ ഡബ്ബിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റുകളോട് ഒരുപാട് ആളുകൾ നിരന്തരം ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. തണുത്ത സാധനങ്ങൾ കഴിക്കാൻ പറ്റുമോ, വോയിസ് റെസ്റ്റൊക്കെ എങ്ങനെയാണ്? എന്നൊക്കെയാണത്.

ഐസ്‌ക്രീം കഴിക്കാതിരിക്കാൻ തീരെ പറ്റാത്ത ഒരാളാണ് താനെന്ന് പറയുകയാണ് രവീണ രവി. താനും അമ്മയും ഐസ്‌ക്രീം എപ്പോൾ കിട്ടിയാലും കഴിക്കുന്നവരാണ്. തണുത്തത് കഴിക്കാതിരിക്കാൻ തങ്ങൾക്ക് രണ്ടുപേർക്കും സാധിക്കില്ല. പക്ഷേ നമ്മൾ ശ്രദ്ധിക്കുന്ന മറ്റ് ചില കാര്യങ്ങളുണ്ടെന്നാണ് ഇരുവരും പറയുന്നത്.

ALSO READ- അന്ന് ഒരു ലക്ഷം മതിയെന്ന് വിക്രം പറഞ്ഞിട്ടും കൊടുക്കാൻ കഴിഞ്ഞില്ല; ഇന്ന് അതോർത്ത് വലിയ സങ്കടമുണ്ട്; ചിയാൻ വിക്രത്തെ കുറിച്ച് ദിനേശ് പണിക്കർ

കൃത്യമായി ഉറങ്ങുക എന്നത് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. എങ്ങനെയായാലും രാത്രി എട്ട് മണിക്കൂർ ഉറങ്ങാൻ ഒരുപാട് ശ്രദ്ധിക്കും. അതിൽ മാറ്റം വരുന്നത് ശബ്ദത്തിനും ആരോഗ്യത്തിനും നല്ലതല്ല. ഏത് സമയത്തും വളരെ എളുപ്പം തനിക്ക് ഉറങ്ങാനും സാധിക്കും. അതും ഒരു ഭാഗ്യമാണെന്നാണ് രവീണ പറയുന്നത്.

വീട്ടിൽ ഐസ്‌ക്രീം വാങ്ങിവെച്ച ഒരുദിവസം പെട്ടെന്ന് കറണ്ട് പോയി. ഐസ്‌ക്രീം അലുത്തുപോകുമല്ലോ എന്നോർത്ത് രാവിലെ തന്നെ അത് മുഴുവനും കഴിച്ചിട്ടുണ്ട്. അന്ന് ഡബ്ബിങ്ങിനും പോകേണ്ടതായിരുന്നു. പക്ഷേ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും രവീണ പറഞ്ഞു.

അതേസമയം, ചിലപ്പോഴൊക്കെ ശബ്ദം കുറച്ച് സ്വീറ്റാക്കി നിലനിർത്താൻ ചൂടുവെള്ളം ഇടയ്ക്കിടെ കുടിയ്ക്കും. ഉറക്കം ശരിയാകാതെ വരുമ്പോൾ ശബ്ദം ഇടറും. ഇതൊക്കെ ചെയ്താലും ശബ്ദം ഇടറുകയും റെസ്റ്റില്ലാതെ തൊണ്ടയിൽ നിന്ന് ചോര വന്നിട്ടുള്ള അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ടെന്നും അലറി കരയുന്ന രംഗങ്ങളൊക്കെചെയ്യേണ്ടി വരാറുണ്ട്. അവിടെ കുറേക്കൂടി സ്ട്രെസ് ചെയ്യേണ്ടിവരുമെന്നും രവീണ വിശദീകരിക്കുന്നു.

തന്റെ അമ്മയ്ക്ക് പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വയ്യാതെ വരുമ്പോഴൊക്കെ വോയിസ് റെസ്റ്റെടുക്കണം. അതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെയൊക്കെ ചില സിനിമകളിൽ നിന്നും ഇടവേളയെടുത്ത് ഡബ്ബിങ്ങ് ചെയ്തിട്ടുണ്ടെന്നും രവീണ വെളിപ്പെടുത്തി.

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement