എന്നോട് ‘വിനായകേട്ടനെ അറിയുമോ’ എന്നാണ് ചോദിക്കുന്നത്; ഇനി വിനായകനെ നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല: മിർണ മേനോൻ

586

തമിഴ്നാട്ടിൽ തരംഗം തീർക്കുകയാണ് മലയാളി താരങ്ങൾ. മാമന്നൻ എന്ന സിനിമയിലൂടെ ഫഹദ് ഫാസിൽ തമിഴിൽ തീർത്ത തരംഗം ചെറുതല്ല. പണ്ട് നസ്രിയയുടെ ഭർത്താവായി മാത്രം അറിയപ്പെട്ടിരുന്ന താരം ഇപ്പോൾ തമിഴ്നാടിന്റെ ഫഫയാണ്. രാക്ഷസ നടികരെന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത് പോലും.

ഇപ്പോഴിതാ ജയിലറിലൂടെ മോഹൻലാലിന് പുറമേ വില്ലൻ വേഷത്തിലൂടെ തരംഗം തീർക്കുകയാണ് വിനായകനും. രജനികാന്തിന്റെ വില്ലനായെത്തിയ വിനായകന് തമിഴിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്യാംങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല് പാണ്ഡ്യനെ എതിര്ത്ത് നില്ക്കുന്ന ക്രൂരനായ വര്മ്മന് എന്ന വേഷത്തിലാണ് വിനായകന്.

Advertisements

അഭിനയത്തിലും മാനറിസത്തിലും ചിലപ്പോള് രജനികാന്തിനേക്കാള് മുകളില് നില്ക്കുന്ന പ്രകടനമാണ് വിനായകന് കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര് ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്. ഇതിനോടകം തന്നെ മികച്ച നടന് എന്ന പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇത് എന്നാണ് പലരുടേയും നിരൂപണം.

ALSO READ- അന്ന് ഒരു ലക്ഷം മതിയെന്ന് വിക്രം പറഞ്ഞിട്ടും കൊടുക്കാൻ കഴിഞ്ഞില്ല; ഇന്ന് അതോർത്ത് വലിയ സങ്കടമുണ്ട്; ചിയാൻ വിക്രത്തെ കുറിച്ച് ദിനേശ് പണിക്കർ

ഇതിന് പിന്നാലെ ജയിലർ താരവും മലയാളിയുമായ മിർണ മേനോൻ വിനായകനെ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വിനായകനെ ഇനി മലയാളികൾക്ക് കിട്ടില്ലെന്നും തെലുങ്ക്, തമിഴ് സിനിമാപ്രവർത്തകർ അദ്ദേഹത്തെ വിട്ടു തരില്ല എന്നാണ് ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായി വേഷമിട്ട താരം പറയുന്നത്.

മിർണ മേനോന്റെ വാക്കുകളിങ്ങനെ: ”വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാൻ രണ്ടു തെലുങ്ക് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവർ ഒക്കെ ‘വിനായകേട്ടനെ അറിയുമോ’ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോൾ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ?”- എന്നൊക്കെയാണ് ചോദിക്കുന്നതെന്നാണ് മിർണ പറയുന്നത്.

ALSO READ- എന്റെ സിനിമകളെയും എന്നെയും കളിയാക്കിയ പലരും ഇപ്പോൾ ഡേറ്റിനു വേണ്ടി പിന്നാലെ നടക്കുന്നു; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

‘വിനായകൻ ചേട്ടന്റെ കഥാപാത്രത്തിന് അത്രയും സ്വീകാര്യത ഉണ്ടായി. അഭിമുഖങ്ങളിൽ എല്ലാം ആ കഥാപാത്രത്തെപ്പറ്റി പറയാതെ പോകില്ല. വിനായകൻ സീരിയസ് കഥാപാത്രങ്ങൾ മാത്രമല്ല ചെയ്യുന്നത് പുള്ളിയുടെ കോമഡി കാണണമെങ്കിൽ ഇവിടെ വന്നു മലയാളം സിനിമ കാണൂ എന്ന് വിളിച്ച് അന്വേഷിക്കുന്നവരോട് ഞാൻ പറയും.’- എന്നും മിർണ പറയുന്നു.

”വിനായകൻ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ കഴിയുന്ന ആളാണ്. നെൽസൺ സർ സിനിമ എടുക്കുന്നത് ആറു മുതൽ അറുപത് വയസു വരെയുള്ള ആളുകൾക്ക് വേണ്ടിയാണ്. ഈ സിനിമയിലൂടെ അത് സാധിച്ചു എന്നാണ് തോന്നുന്നത്. രജനി സർ, ലാലേട്ടൻ എന്നിവരോടൊപ്പം ഒരുമിച്ച് അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.’- എന്നും മിർണ മേനോൻ വിശദമാക്കി.

”ജയിലർ സിനിമയി ഈ സിനിമയിൽ എല്ലാ താരങ്ങളുടെയും കഥാപാത്രം വളരെ നന്നായി വന്നിട്ടുണ്ട്. വളരെ ശാന്തമായി മെഡിറ്റേഷൻ ഒക്കെ ചെയ്തു ഇരിക്കുന്ന ആളാണ് രജനി സർ. നന്നായി കോമഡി പറയുന്ന ആളാണ്. ജീവിതത്തിൽ വലിയൊരു ഭാഗ്യം തന്നെയാണ് ഈ സിനിമ’-എന്നും മിർണ വെളിപ്പെടുത്തി.

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement