ബിഗ് ബോസ് സീസൺ 5 വിന്നറായി അഖിൽ മാരാർ; മകനെ കേരളം ഏറ്റെടുത്തുവെന്ന് അമ്മ; വൈറലായി അഖിൽ മാരാരിന്റെ അമ്മയുടെ വാക്കുകൾ

612

കാത്തിരിപ്പുകൾക്ക് അവസാനം കപ്പുമായി അഖിൽ മാരാർ. ബിഗ്‌ബോസ് സീസൺ 5 ന്റെ വിജയിയായി അഖിൽ മാരാരെ തിരഞ്ഞെടുത്തു. ബിഗ്‌ബോസ് സീസൺ തുടങ്ങി ആദ്യനാളുകളിൽ തന്നെ വിന്നറായി എത്തുക അഖിൽമാരാരാണ് എന്ന് പ്രേക്ഷകർ പറഞ്ഞു തുടങ്ങിയിരുന്നു. പ്രവചനം കൃത്യമാകുന്ന തരത്തിലേക്കുള്ള കളികൾ അഖിൽ തുടർന്നതോടെ കളിയുടെ ആവേശവും വർദ്ധിച്ചു.

ഷോയുടെ തുടക്കത്തിൽ ആരാധകരെ സ്വന്തമാക്കാൻ കഴിയാതിരുന്ന അഖിലിന് തന്റെ ശ്രമങ്ങളുടെ ഫലമായി കൃത്യമായി ഗെയിം പ്ലാനിങ്ങുകൾ നടത്താൻ സാധിച്ചു. ഇപ്പോഴിതാ തന്റെ മകനെ കേരളം ഏറ്റെടുത്തു എന്നാണ് അഖിലിന്റെ അമ്മ പറയുന്നത്. വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് അമ്മയുടെ തുറന്ന് പറച്ചിൽ. അഖിലിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
എന്റെ സ്റ്റെലിസ്റ്റ് അവളാണ്; കറുപ്പാണ് കൂടുതലും എനിക്കായി അവൾ വാങ്ങുന്നത്; ചില കാര്യങ്ങളിൽ കടുംപിടുത്തക്കാരിയാണ്; തന്റെ സ്റ്റെലിസ്റ്റിനെ പരിചയപ്പെടുത്തി എആർ റഹ്‌മാൻ

ബിഗ്‌ബോസ് വീട്ടിലുള്ളത് പോലെ തന്നെയാണ് അഖിൽ സ്വന്തം വീട്ടിലും. പെട്ടെന്നായിരിക്കും പൊട്ടിത്തെറിക്കുക. വല്ലാതെ ദേഷ്യം വരുമ്പോൾ മാത്രമാണ് അങ്ങനെ. പക്ഷെ ദേഷ്യപ്പെട്ട് കഴിഞ്ഞാൽ അത് അതോടെ തീർന്നു. മനസ്സിൽ ഇരിക്കില്ല.അവനെ ഇവിടം വരെ എത്തിച്ചത് പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയുമാണ്.

സിനിമയോടുള്ള സ്‌നേഹമാണ് അവന്റെ ഉള്ളിൽ. അതുകൊണ്ട് തന്നെ സർക്കാർ ജോലി കിട്ടിയപ്പോഴും പോകുന്നില്ല എന്ന് വെച്ചു. അതിന് ശേഷം ഒരു പ്രമുഖ കമ്പനിയിൽ ജോലിക്ക് കേറി. മാസം അറുമ്പതിനായിരം രൂപയോളം ശമ്പളമുള്ള ജോലിയായിരുന്നു അത്. പക്ഷെ ആറ് മാസം പോലും തികച്ച് നില്ക്കാൻ അവൻ ശ്രമിച്ചില്ല. നാലാള് അവനെ അറിയണം എന്നായിരുന്നു അവന്റെ ആഗ്രഹം. പൈസയും, വലിയ വീടൊന്നും അവൻ ആഗ്രഹിച്ചിട്ടില്ല.

Also Read
സ്‌കൂളിൽ ഞാൻ ദാദയായിരുന്നു; സമൂസക്ക് വേണ്ടി വരെ ഇടി ഉണ്ടാക്കും; എന്നിൽ സ്ത്രീത്വം കൊണ്ടുവരാൻ അത്ര എളുപ്പമായിരുന്നില്ല; തുറന്ന് പറച്ചിലുമായി തമന്ന ഭാട്ടിയ

അഖിൽ ബിഗ്‌ബോസിൽ പോകാൻ കാരണമായത് ജോജു ജോർജ്ജും ശ്രീഹരിയുമൊക്കെയാണ്. ഒരു സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു അവൻ. ആ സമയത്താണ് ബിഗ്‌ബോസിലേക്ക് വിളിക്കുന്നത്. ആദ്യമൊക്കെ അവന് പോകാൻ മടിയായിരുന്നു. അവരൊക്കെ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അന്ന് അവൻ പോയത്. ആദ്യമൊന്നും അവന് കപ്പ് കിട്ടുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അവസാന ദിവസങ്ങളിലാണ് കപ്പ് എന്റെ കയ്യിൽ ഇരിക്കുമെന്ന് അവൻ പറഞ്ഞത്യ അവന്റെ വിജയമറിഞ്ഞ് നിരവധി പേർ വിളിച്ചിരുന്നു. പല സ്ഥലങ്ങലിൽ നിന്നൊക്കെയാണ് ആളുകൾ വിളിക്കുന്നത്. അവരുടെ സ്‌നേഹവും, പ്രോത്സാഹനവും കാണുമ്പോൾ സന്തോഷം തോന്നുന്നു എന്നാണ് അഖിലിന്റെ അമ്മ പറഞ്ഞത്

Advertisement