വളരെ പെട്ടെന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോള്‍. മിനിസ്ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവന് മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം.
അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം കൂടിയാണ് അനുമോള്‍.
തന്റെ ബോള്‍ഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയില്‍ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്നെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു നഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് അനുമോള്‍. കഴിഞ്ഞ 29 വര്‍ഷങ്ങളായി എല്ലാ ദിവസവും നിങ്ങളുടെ അഭാവം തന്റെ ഹൃദത്തില്‍ ഭയങ്കരമായ ഭാരം സൃഷ്ടിക്കുന്നുവെന്നും അച്ഛനെ നഷ്ടപ്പെട്ടതിന്റെ ആഴവും വേദനയും അത് അവശേഷിപ്പിച്ച അരക്ഷിതാവസ്ഥയും തന്നെ വേട്ടയാടുന്നുവെന്നും അനുമോള്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.
എന്നെങ്കിലും ഒരു ദിവസം തനിക്ക് ആശ്വാസവും സമാധാനവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരിച്ചുവരവ് അസാധ്യമാണെന്ന് അറിഞ്ഞിട്ടും ഒരിക്കല്‍ കൂടി നിങ്ങളുടെ സാന്നിധ്യം അനുഭവിക്കാന്‍ നിങ്ങള്‍ തിരിച്ചുവന്നിരുന്നെങ്കിലെന്ന് സ്വപ്നം കണ്ട് പോകുന്നുവെന്നും അനുമോള്‍ വേദനയോടെ പറയുന്നു.