ചിത്രത്തിന്റെ റിലീസിന്റെ എട്ടാം വര്‍ഷത്തിലും ഈ ഗാനത്തിന്റെ വീഡിയോ പുറത്ത് വിടണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു

23

ലക്ഷക്കണക്കിന് ആരാധകരുള്ള തമിഴ് സിനിമാ താരമാണ് സൂര്യ. താരത്തിന്റെ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളാവാറുണ്ട്. തന്റെ ആരാധകരോടും സ്‌നേഹം അറിയിച്ച് സൂര്യ എത്താറുണ്ട്.

Advertisements

സൂര്യയുടെ ഒരു ശ്രദ്ധേയ ചിത്രത്തിന്റെ റിലീസിന്റെ എട്ടാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. വിക്രം കുമാറിന്റെ സംവിധാനത്തില്‍ സൂര്യ ട്രിപ്പിള്‍ റോളുകളിലെത്തിയ 24 എന്ന ചിത്രമാണ് അത്. 2016 മെയ് 6 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ ചിത്രവുമാണ് ഇത്.

എട്ടാം വാര്‍ഷികം സംബന്ധിച്ച ആരാധകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ റിലീസ് സമയം മുതലുള്ള തങ്ങളുടെ ഒരു നിരാശയും അവര്‍ പങ്കുവെക്കുന്നുണ്ട്.

സിനിമയുടെ എട്ടാം വാര്‍ഷികം ആരാധകര്‍ ആഘോഷമാക്കി. ഒപ്പം തങ്ങളുടെ നിരാശയും ആരാധകര്‍ പങ്കുവെച്ച് . സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു ശ്രദ്ധേയ ഗാനത്തെക്കുറിച്ചാണ് പറഞ്ഞത്. എആര്‍ റഹ്‌മാന്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ചിത്രത്തിന് മികച്ച പ്രീ റിലീസ് പബ്ലിസിറ്റി നല്‍കിയ ഗാനം ആയിരുന്നു പുണ്ണഗയേ എന്ന് തുടങ്ങുന്ന ഗാനം. എന്നാല്‍ സിനിമ എത്തിയപ്പോള്‍ ഗാനം ഉണ്ടായിരുന്നില്ല. ഈഗാനത്തിന്റെ ഒരു സ്റ്റില്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. സിനിമയുടെ റിലീസിന്റെ എട്ടാം വര്‍ഷത്തിലും ഈ ഗാനത്തിന്റെ വീഡിയോ പുറത്ത് വിടണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

 

Advertisement