മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ധന്യ മേരി വർഗീസ്. വിവിധ പരമ്പരകളിലും ചാനൽ പരിപാടികളിലൂടെയുമൊക്കെയായി താരം ഇപ്പോൾ സജീവമാണ്. സീതാകല്യാണത്തിൽ സീതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ധന്യ അഭിനയത്തിലേക്ക് തിരികെയെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ധന്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഭയം റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെക്കുറിച്ചും വിജയിക്കാനായതിനെക്കുറിച്ചും വാചാലയായെത്തിയിരിക്കുകയാണ് ധന്യ മേരി വർഗീസ്. ഇരുട്ടിനെ ധീരതയോടെ പൊരുതിത്തോൽപ്പിച്ച് വിജയകിരീടം ചൂടി ധന്യ മേരി വർഗീസ്, വിജയിയയുടെ ഫോട്ടോസഹിതമായാണ് ധന്യ പോസ്റ്റുമായെത്തിയത്.
ALSO READ
മലയാളം ടെലിവിഷനിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു സാഹസിക ഷോയുടെ ഭാഗമാകാൻ എന്നെ ക്ഷണിച്ചതിന് സീകേരളം ചാനലിന് നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. എന്റെ സഹിഷ്ണുതയുടെയും കഴിവുകളുടെയും പരിധി പരീക്ഷിച്ചുവെന്ന് ഞാൻ പറയണം, വിജയിയായി പുറത്തുവരുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
നിങ്ങളുടെ എല്ലാ പിന്തുണക്കും ആശംസകൾക്കും നന്ദി. പ്രൊഡക്ഷൻ ടീം, ക്രൂ, സഹ പങ്കാളികൾ, ഏറ്റവും പ്രധാനമായി, ലോകമെമ്പാടുമുള്ള എന്റെ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയിച്ചാലും തോറ്റാലും അതെല്ലാം കളിയുടെ ഭാഗമാണ്, എന്നാൽ ഇത്തവണ വിജയിയെന്നത് എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജം നൽകുന്നു എന്നുമായിരുന്നു ധന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ധന്യയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നായിരുന്നു അനൂപ് കൃഷ്ണൻ കുറിച്ചത്. സീതാകല്യാണം പരമ്പരയിൽ കല്യാണിനെ അവതരിപ്പിച്ചത് അനൂപായിരുന്നു.
അടുത്ത സുഹൃത്തുക്കളാണ് അനൂപും ധന്യയും. ഈ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു റെനീഷ റഹ്മാന്റെ കമന്റ്. സീതാകല്യാണത്തിൽ സീതയുടെ സഹോദരിയായ സ്വാതിയെ അവതരിപ്പിച്ചത് റെനീഷയായിരുന്നു.
ALSO READ
ഈ നേട്ടത്തിന് കാരണം നീയും കൂടിയാണ് അമ്മൂയെന്നായിരുന്നു ധന്യ റെനീഷയോട് പറഞ്ഞത്. നിന്റെ പിന്തുണയും സപ്പോർട്ടും ഏറെ പ്രധാനപ്പെട്ടതായിരുന്നു. റെനീഷയും പരിപാടിയിൽ അണിനിരന്നിരുന്നു. അത്യന്തം അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ ടാസ്ക്കുകളായിരുന്നു ഭയത്തിൽ മത്സരാർത്ഥികൾക്ക് ലഭിച്ചിരുന്നത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് പരിചിതരായി മാറിയവരായിരുന്നു ഷോയിൽ പങ്കെടുത്തത്.