ഇത്രയും വർഷങ്ങൾ ഇതെല്ലാം മിസ് ചെയ്തു, വലിയ നഷ്ടമാണ് ഉണ്ടായത്, ഇന്നത് തിരിച്ചറിയുന്നു; ശ്രദ്ധേയമായി ഇന്ദ്രജയുടെ വാക്കുകൾ

171

തെന്നിന്ത്യൻ താര സുന്ദരിയായ ഇന്ദ്രജ ഒരുകാലത്ത് മലയാളികളുടെയും പ്രിയപ്പെട്ട നടി ആയിരുന്നു. തമിഴ് ചിത്രങ്ങളിലൂടെ ആണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തൊണ്ണൂറുകളിലും 2000ന്റെ മുക്കാൽ ഭാഗവും നിറഞ്ഞ് നിന്നിരുന്ന നായിക നടി കൂടിയായിരുന്നു ഇന്ദ്രജ.

വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമ കളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.

Advertisements

ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.

ALSO READ- ഇന്നസെന്റായ ഒരു കുട്ടി; ഭക്ഷണം വാരിക്കൊടുക്കാൻ അമ്മവേണം;നടി കനകയെ കുറിച്ച് സംവിധായകൻ സിദ്ധിഖ് അന്ന് പറഞ്ഞത്‌

1994 ൽ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ ജന്തർ മന്ദിറിൽ ആയിരുന്നു നായിക ആയത്. ആ സിനിമയിലെ കഥാപാത്രത്തിനന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്‌ക്രീനിൽ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ൽ ആണ് ഇന്ദ്രജയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ അഭിനയിച്ചു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും ഇന്ദ്രജ വേഷമിട്ടിട്ടുണ്ട്. മറ്റ് ഒട്ടുമിക്ക എല്ലാ നടിമാരും ചെയ്തത് പോലെ തന്നെ വിവാഹ ശേഷം ഇന്ദ്രജയും അഭിനയത്തോട് ബൈ പറയുക ആയിരുന്നു.

ALSO READ-സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുത്; ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും; അഭയ ഹിരൺമയിയുടെ കുറിപ്പ് വൈറൽ

സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. ഇപ്പോൾ തിരിച്ചുവരവിൽ താരം ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായിട്ടാണ് തിളങ്ങുന്നത്.

ശ്രീദേവിയുടെ ഡ്രാമ കമ്പനി ഷോയിലാണ് ഇപ്പോൾ ഇന്ദ്രജ പങ്കെടുക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശ്രീദേവിയുടെ വരാനിരിക്കുന്ന നാടക കമ്പനിയുടെ എപ്പിസോഡ് പ്രമോ പുറത്തെത്തിയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അതിൽ ഇന്ദ്രജയുടെ ഒരു ക്ലാസ്സിക്കൽ ഡാൻസ് പ്രോഗ്രാം ഉണ്ട്. ഏവരുടെയും കൈയടി വാങ്ങിയ പ്രകടനമാണ് ഇന്ദ്രജ കാഴ്ച വെയ്ക്കുന്നത്.

അതേസമയം, തന്റെ നൃത്തത്തിന് ഇത്രയേറെ പ്രശംസകൾ വന്നതോടെ ഇന്ദ്രജയ്ക്ക് സന്തോഷം കൊണ്ട് കരച്ചിൽ വരുന്നുണ്ട്. ഇനിയൊരിക്കലും ഒരു വേദിയിൽ തനിക്ക് ഡാൻസ് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല, ഇത്രയും വർഷങ്ങൾ താനിതെല്ലാം മിസ് ചെയ്തു, വലിയ നഷ്ടമാണ് ഉണ്ടായത് എന്ന് ഞാൻ തിരിച്ചറിയുന്നു, എന്ന് പറഞ്ഞാണ് ഇന്ദ്രജ കരഞ്ഞത്.

ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സ്ത്രീകൾ എപ്പോഴും അവക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകുമെന്നുമാണ് കൂടുതൽ കമന്റുകൾ അധികവും.

ചാന്തുപൊട്ട് കണ്ടപ്പോൾ മുതലാണ് എനിക്ക് ആ ആഗ്രഹം തോന്നി തുടങ്ങിയത്

Advertisement