അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാണ് താര കല്യാൺ. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാൺ ആരാധകർക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകൾ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.
ടിക്ക്ടോക്ക് വീഡിയോകളിലൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.
ഈ ദമ്പതികൾക്ക് കൂട്ടായി സുദർശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽമീഡിയയിലൂടെ സൗഭാഗ്യയും കുടുംബവും എത്തുന്നത് പതിവാണ്. ഇപ്പോഴിതാ പുതിയൊരു വീഡിയോയാണ് സൗഭാഗ്യ പങ്കിട്ടിരിക്കുന്നത്.
താരം ഈ വീഡിയോയിലും തന്റെ അമ്മയുടെ വിവാഹമാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തുകയാണ്. താര കല്യാണിന്റെ ഭർത്താവ് മരണപ്പെട്ടടുകയും മകൾ സൗഭാഗ്യ വിവാഹിതയായി പോവുകയും ചെയ്തതിന് ശേഷം തനിച്ച് താമസിക്കുകയാണ് ഇവർ. അമ്മ തനിച്ച് കഴിയുന്നത് തനിക്ക് വലിയ ടെൻഷനാണ് എന്ന് മുൻപും സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വീണ്ടും അമ്മയ്ക്ക് മറ്റൊരു വിവാഹ ജീവിതം ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നെന്ന് പറയുകയാണ് സൗഭാഗ്യ. ‘അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ, അമ്മ ഒറ്റയ്ക്കാണ് ഒരു വീട്ടിൽ കഴിയുന്നത്. അമ്മയുടെ കാര്യം ആലോചിക്കുമ്പോൾ വിഷമം വരും. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നതു വരെ അമ്മ ഒറ്റക്കാണ്.’- എന്നാണ് സൗഭാഗ്യ പറയുന്നത്.
ALSO READ- ഇന്നസെന്റായ ഒരു കുട്ടി; ഭക്ഷണം വാരിക്കൊടുക്കാൻ അമ്മവേണം;നടി കനകയെ കുറിച്ച് സംവിധായകൻ സിദ്ധിഖ് അന്ന് പറഞ്ഞത്
അമ്മയ്ക്ക് ഒരു പാർട്ണർ ഉള്ളത് ജീവിതത്തിൽ നല്ലതാണ്. എന്നാൽ ഒരു വിവാഹത്തിന് അമ്മ സമ്മതിക്കുന്നില്ല. എങ്കിലും നല്ല ഒരാൾ വന്നു കാണണമെന്ന് ആഗ്രഹമുണ്ടെന്നും സൗഭാഗ്യ പറയുന്നുണ്ട്.
അതേസമയം, ഇക്കാര്യം അമ്മയുടെ അടുത്ത് പറയുമ്പോൾ അമ്മ ആ വിഷയം മാറ്റും. അച്ഛൻ അമ്മമാർ മക്കളെ കെട്ടിക്കുന്നത് പോലെ ഒറ്റപ്പെട്ട മാതാപിതാക്കൾക്ക് പങ്കാളികളെ കണ്ടെത്താൻ മക്കൾക്കും അവകാശമുണ്ടെന്ന് സൗഭാഗ്യയുടെ ഭർത്താവ് അർജുനും പറയുന്നു.
തെറ്റുകൾ മനസ്സിലാക്കി ഒത്തു പോകാൻ മഞ്ജു തയ്യാറായിട്ടും വേണ്ടെന്ന നിലപാടായിരുന്നു ദിലീപിന്