കേരളത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് ജയിലർ! ചിത്രം നൂറുകോടിയിലേക്ക്; അമ്പരപ്പിക്കുന്ന വിജയം

1756

ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ജയിലർ സിനിമയ്ക്ക് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. പരാജയ സിനികൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനും രജനികാന്ത് എന്ന സൂപ്പർസറ്റാറും ഒന്നിക്കുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആക്കുകയാണ് ആരാധകരിപ്പോൾ.

രജനിയുടെ സ്വാഗിനേക്കാൾ മലയാളികളെ പിടിച്ചുലയ്ക്കുന്നത് മോഹൻലാലിന്റെ പകർന്നാട്ടം തന്നെയാണ്. സ്‌റ്റൈലിഷ് ആയി അഞ്ച് മിനിറ്റ് മാത്രമുള്ള സീനിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisements

ഒരു മുഴുനീള കഥാപാത്രത്തിന് പോലും ഉണ്ടാക്കാൻ സാധിക്കാത്ത അത്ര ഇംപാക്ട് മോഹൻലാലിന്റെ ഈ കഥാപാത്രം ചിത്രത്തിന് സമ്മാനിച്ചിരിക്കുകയാണ്. കാമിയോ റോളിൽ എത്തുന്ന മോഹൻലാലിന് കിടിലൻ ലുക്കും, മികച്ച ഷോട്ടും നൽകി നെൽസൺ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ALSO READ- ഒരു പാർട്ണർ ഉള്ളത് നല്ലതാണ്; അമ്മയുടെ വിവാഹമാണ് തന്റെ ആഗ്രഹമെന്ന് മകൾ സൗഭാഗ്യ; നിർബന്ധിക്കാൻ അവകാശമുണ്ടെന്ന് അർജുനും

കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും ചിത്രത്തിൽ നിർണായക അതിഥി വേഷത്തിലും എത്തിയിരിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും എല്ലാം ചിത്രം ബോക്‌സ് ഓഫീസിലെ ഓപ്പണിംഗ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ്.

കേരളത്തിൽ ചിത്രം ആദ്യദിനത്തിൽ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ ദിന കലക്ഷൻ 6 കോടി പിന്നിട്ടുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് ഇതോടെ ജയിലർ ചിത്രം.

ALSO READ- ഇത്രയും വർഷങ്ങൾ ഇതെല്ലാം മിസ് ചെയ്തു, വലിയ നഷ്ടമാണ് ഉണ്ടായത്, ഇന്നത് തിരിച്ചറിയുന്നു; ശ്രദ്ധേയമായി ഇന്ദ്രജയുടെ വാക്കുകൾ

കൂടാതെ, തമിഴ്‌നാട്ടിൽ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോർഡ് ‘ജയിലറി’ന്റെ പേരിൽ എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ് എന്നും ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്തു. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്.

അജിത് നായകനായ ‘തുനിവ്’ 24. 59 കോടി, മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, ‘വാരിസ്’- 19.43 കോടി, ‘മാവീരൻ’- 7.61 കോടി, ‘മാമന്നൻ’- 7.12 കോടി, ‘വാത്തി’- 5.80 കോടി, ‘പത്തു തല’- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം കൂടുതൽ പണം വാരിയ 2023ലെ റിലീസുകൾ. കേരളത്തിൽ വിജയ്‌യുടെ ‘വാരിസി’ന്റെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ ‘ജയിലർ’ ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോർട്ടുകളുണ്ട്.

ആദ്യദിനത്തിൽ ജയിലർ ലോകമൊട്ടാകെ നേടിയത് 95 കോടിയാണ് എന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ മികച്ച ഓവർസീസ് ഓപ്പണിംഗ് കിട്ടിയ ചിത്രമാണ് ജയിലർ എന്നാണ് സൂചന. എല്ലാ ഭാഷകളിലും ചേർത്ത് 65 കോടിയാണ് ഇന്ത്യയിൽ നേടിയത്.

ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളി താരം വിനായകൻ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ടെറർ വില്ലനിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതവും ഫൈറ്റ് രംഗങ്ങളുമാണ് ചിത്രത്തെ വേറെ ലെവലാക്കുന്നതെന്നും സോഷ്യൽമീഡിയ പറയുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

തമന്ന, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മോഹൻലാൽ കൊടുങ്കാറ്റായി കേരളത്തിലും ബോക്‌സോഫീസ് തൂക്കിയടി

Advertisement