ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, നമുക്ക് വില തരുന്ന ആള്‍ ഒപ്പം ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും; ആരതി പൊടിയെക്കുറിച്ച് റോബിന്‍ പറയുന്നത് കേട്ടോ

215

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ദില്‍ഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. അതിനായി കാത്തിരിപ്പിലായിരുന്നു ദില്‍റോബ് ഫാന്‍സും. എന്നാല്‍ വിജയിയായി പുറത്തെത്തിയ ദില്‍ഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്.

Advertisements

ഇതോടെ കുറെപേര്‍ ദില്‍ഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദില്‍ഷയെ സൈബര്‍ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദില്‍ഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിന്‍ ആരാധകരോട് പറഞ്ഞത്. പിന്നീട് ഡോ. റോബിനെ ഇന്റര്‍വ്യൂ ചെയ്ത ആരതി പൊടിയുമായി ചേര്‍ത്തും ഡോക്ടറുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.

Also Read: ‘എന്നാല്‍ നീ എന്റെ അടിവസ്ത്രം കൂടി ഊരിനോക്കടാ’, പൊട്ടിത്തെറിച്ച് റിയാസ്, ആണാണോ പെണ്ണാണോ എന്ന് അറിയേണ്ടവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ബിഗ് ബോസ് താരം

ഇപ്പോഴിതാ ദില്‍ഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ആ സ്ഥാനത്ത് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read: കമന്റടിച്ച ആണ്‍കുട്ടിയുടെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ചു, അസിന്‍ യഥാര്‍ത്ഥത്തില്‍ ഒരു പോക്കിരിയെന്ന് പിതാവ്

ഇപ്പോഴിതാ, ഒരു പൊതു വേദിയില്‍വെച്ച് ആരതി പൊടിയെക്കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ആരതിയെ അപ്രതീക്ഷിതമായാണ് കണ്ടമുട്ടിയത്. നമുക്ക് വില തരുന്ന ആള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും എന്റെ ഇമോഷന്‍സും എന്റെ സമയത്തിനെ ഒക്കെ ആരതി വില കൊടുക്കുന്നുണ്ട്.” റോബിന്‍ പറയുന്നു.

”അതുപോലെ ഞാന്‍ തിരിച്ചും നല്‍കുന്നുണ്ട്, പരസ്പരമുള്ള മനസ്സിലാക്കലും ബഹുമാനവും ഉണ്ടെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകും. ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ നന്നായി പോകുന്നുണ്ട്. വിവാഹത്തിന്റെ ഡേറ്റ് ഒന്നും തീരുനാനിച്ചിട്ടില്ല. എങ്കിലും ഫെബ്രുവരിയില്‍ ഉണ്ടാകും’, എന്ന് റോബിന്‍ പറഞ്ഞു.

ഇന്ന് ഡോക്ടര്‍ റോബിനും നടി, മോഡല്‍, സംരംഭക എന്നീ നിലകളില്‍ തിളങ്ങുന്ന ആരതി പൊടിക്കും ആരാധകരേറെയാണ്. ഇരുവരും ഒന്നിച്ച് പങ്കുവെക്കുന്ന വീഡിയോയെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Advertisement