മീശ വിനീത് എനിക്ക് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട്, ഹണി ട്രാപ്പില്‍ പിടിയ്ക്കപ്പെട്ട ദേവു ചേച്ചി മെസേജ് അയച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി ധന്യ രാജേഷ്

1149

സോഷ്യല്‍മീഡിയയിലുള്ള മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. ടിക്ക് ടോക്കില്‍ കൂടിആയിരുന്നു ധന്യ എസ് രാജേഷ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. വ്യത്യസ്തമായ ടിക്ക്ടോക്ക് വീഡിയോകളിലൂടെ വളരെ പെട്ടന്നാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

Advertisements

അതേ സമയം ടിക്ക് ടോക്കില്‍ കൂടിയാണ് താരം പ്രശസ്തി നേടിയതെങ്കിലും ശേഷം മോഡലിംഗ് രംഗത്തേക്കും ധന്യ ചുവട് വെയ്ക്കുകയായിരുന്നു. ഒരിക്കല്‍ ലൈവില്‍ എത്തിയ താരത്തിനോട് മോശമായ രീതിയില്‍ സംസാരിച്ച ഒരു ഞരമ്പന് എല്ലാവരും കേള്‍ക്കെ തെറി വിളിച്ചുകൊണ്ടാണ് താരം മറുപടി കൊടുത്തത്.

Also Read; ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, നമുക്ക് വില തരുന്ന ആള്‍ ഒപ്പം ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും; ആരതി പൊടിയെക്കുറിച്ച് റോബിന്‍ പറയുന്നത് കേട്ടോ

ആ സംഭവത്തിന് ശേഷം താരത്തിന് വിമര്‍ശകരും ഏറെയാണ്. എന്നാലും തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും തുറന്ന് പറയാനും താരത്തിന് മടിയില്ലായിരുന്നു. സേഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകള്‍ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

അവയ്‌ക്കെല്ലാം മികച്ച അഭിപ്രായങ്ങള്‍ കിട്ടുന്നതിനൊപ്പം തന്നെ മോശമായ അഭിപ്രായങ്ങളും കിട്ടാറുണ്ട്. ഇപ്പോഴിതാ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ താരങ്ങളായ വിനീതും ഗോഗുലും ദേവുവും എല്ലാം പ്രശസ്തിയുടെ മറവില്‍ ചെയ്തു കൂട്ടിയ കാര്യങ്ങളെക്കുറിച്ചാണ് ധന്യ സംസാരിക്കുന്നത്.

Also Read: ‘എന്നാല്‍ നീ എന്റെ അടിവസ്ത്രം കൂടി ഊരിനോക്കടാ’, പൊട്ടിത്തെറിച്ച് റിയാസ്, ആണാണോ പെണ്ണാണോ എന്ന് അറിയേണ്ടവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ബിഗ് ബോസ് താരം

ഹണി ട്രാപ്പില്‍ പിടിയ്ക്കപ്പെട്ട ദേവു (ചേച്ചി എന്നാണ് ധന്യ വിശേഷിപ്പിച്ചത്) തനിയ്ക്കും മെസേജ് അയച്ചിരുന്നുവെന്ന് ധന്യ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എന്നാല് ആ മെസേജ് ഞാന്‍ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ലെന്നും ഹണി ട്രാപ്പുമായി ബന്ധപ്പെട്ടത് ഒന്നും ആയിരുന്നില്ലെന്നും ധന്യ വ്യക്തമാക്കി.

അതേസമയം, മീശ വിനീത് തനിയ്ക്ക് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ടെന്നും ധന്യ തുറന്നുപറഞ്ഞു. തന്റെ ഫോളോവേഴ്‌സിനെ കുറയ്ക്കണം എന്ന് പറഞ്ഞ് പലതും ചെയ്തിട്ടുണ്ടെന്നും അയാള്‍ അറസ്റ്റിലായപ്പോഴാണ് അന്ന് അയാള്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം പലരും തനിക്ക് അയച്ചു തന്നതെന്നും ഇപ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ധന്യ പറയുന്നു.

ശരിക്കും പറഞ്ഞാല്‍ ഫീനിക്‌സ് കപ്പിള്‍സിനെയും വിനീതിനെയും സ്റ്റാര്‍ ആക്കിയത് പ്രേക്ഷകര്‍ തന്നെയാണെന്നും അവര്‍ നേരത്തെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ കണ്ടാല്‍ തന്നെ അത് മനസ്സിലാവുമെന്നും ധന്യ പറയുന്നു.

Advertisement