ദുൽഖർ സൽമാന്റെ ബിഗ് ഫാനാണ് താനെന്ന് കോളേജ് അധ്യാപിക; നിറഞ്ഞ കൈയ്യടികളുമായി സദസ്; ഹൈദരാബാദിലെ ദുൽഖർ ഫാൻസിനെ കണ്ട് കണ്ണുതള്ളി മലയാളികളും

152

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടനാണ് ദുൽഖർ സൽമാൻ. കുഞ്ഞിക്കയെന്നും ഡി.ക്യുവെന്നും ജിന്നെന്നുമൊക്കെയാണ് താരത്തെ ആരാധകർ വിശേഷിപ്പിയ്ക്കുന്നത്.

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനായാസമായ അഭിനയം കാഴ്ചവെച്ച ദുൽഖർ പിന്നീട് ചെയ്ത ഓരോ കഥാപാത്രത്തേയും മികവുറ്റതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ കുറുപ്പ് ഒരു പാൻ ഇന്ത്യൻ താരമായി ദുൽഖറിനെ മാറ്റിയിരിയ്ക്കുകയാണ്. ഡാൻസ് കോറിയോഗ്രഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീർണതകളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ സോഫ്‌റ്റ്വെയർ എഞ്ചിനീയറായ ഒരു കുടുംബസ്ഥന്റെ വേഷമാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്.

Advertisements

താരപുത്രന്റെ യാതൊരു ശോഭയും ഇല്ലാതെ സിനിമയിൽ അരങ്ങേറിയ ദുൽഖർ പിന്നീട് സ്വന്തം അഭിനയത്തിന്റെ മികവുകൊണ്ട് പാൻ ഇന്ത്യൻ താരമായി വളർന്നിരിക്കുകയാണ്. ബോളിവുഡിലും തെലുങ്കിലും തമിഴിലും എല്ലാം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ദുൽഖറിന്റെതായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ലഫ്. റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ- അമ്മ കുട്ടിക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്, എന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാണും, വീഡിയോ വൈറൽ

വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമൺസ് കോളേജിൽ വെച്ച് നടന്നിരുന്നു. വേദിയിലേക്ക് ദുൽഖർ സൽമാൻ എത്തിയപ്പോൾ സദസ് ഇളകി മറിഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

പരിപാടിക്കിടെ വേദിയിലേക്ക് നന്ദി പറയാനായി എത്തിയ കോളേജിലെ അധ്യാപിക താൻ ദുൽഖറിന്റെ വലിയൊരു ആരാധികയാണെന്ന് പറഞ്ഞതോടെ വേദിയും സദസിലും ആർത്തിരമ്പൽ ഉണ്ടായതാണ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുന്നത്. ആവേശത്തോടെ അധ്യാപികയുടെ വാക്കുകളേറ്റെടുത്ത വിദ്യാർത്ഥിനികളുടെ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

അതേസമയം, ഒരു മറുഭാഷ നടന് ഇത്രയും വലിയ കയ്യടികളും വരവേൽപ്പും കിട്ടുന്നത് അത്ഭുതപെടുത്തുന്നു എന്നാണ് വീഡിയോ പങ്കുവെയ്ക്കുന്നവർ പ്രതികരിക്കുന്നത്. 1965ലെ ഇൻഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് സീതാ രാമം.

ALSO READ- ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് ഞാൻ; വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

സീതാരാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുൽഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീൻ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറിൽ നിർമിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുൽഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിർമിച്ചത് ഇതേ ബാനറിൽ ആയിരുന്നു.

ചിത്രത്തിന്റെ എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാർ കണ്ടമുഡിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisement