ഒരു മകളെ നഷ്ടപ്പെട്ട വേദനയിലായിരുന്ന പക്രു ഇന്ന് രണ്ട് പൊന്നോമനകളുടെ അച്ഛന്‍, ഒരുമാസം തികയ്ക്കില്ലെന്ന് പറഞ്ഞവരുടെ മുന്നില്‍ 18 വര്‍ഷം ഒന്നിച്ച് ജീവിച്ച് കാണിച്ച് ഗായത്രിയും പക്രുവും

43

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.

Advertisements

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

Also Read:അവര്‍ ചെയ്തത് തെറ്റാണ് ; നിലപാട് അറിയിച്ച് ഫഹദ് ഫാസില്‍

തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം നേരത്തെ പങ്കുവെച്ചിരുന്നു. മകള്‍ ദീപ്തയോടൊപ്പം കുഞ്ഞതിഥിയെ കൈയ്യിലെടുത്തുകൊണ്ടുള്ള ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം പക്രു അറിയിച്ചത്.

പക്രുവിന് ജനിച്ച ആദ്യ കുഞ്ഞ് മരിച്ചുപോയിരുന്നു. അതിന് ശേഷമാണ് രണ്ട് പെണ്മക്കളെ പക്രുവിന് കിട്ടിയത്. 2006ല്‍ ഗായത്രിയുമായി വിവാഹം കഴിഞ്ഞ പക്രുവിന് 2008ലാണ് ആദ്യ കുഞ്ഞ് ജനിച്ചത്. എന്നാല്‍ ആ കുഞ്ഞിനെ പക്രുവിനും ഭാര്യക്കും നഷ്ടപ്പെട്ടു.

Also Read:ചിലരൊക്കെ ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നേക്കുകയാണ്, കൂര്‍ക്കം വലി കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ വീട്ടിലിരിക്കണം, ജാസ്മിനും ശ്രീരേഖയും നേര്‍ക്കുനേര്‍, ബിഗ് ബോസ് ഹൗസില്‍ വീണ്ടും അടിപൊട്ടി

ഇതേപ്പറ്റി നേരത്തെ പക്രു തുറന്നുപറഞ്ഞിരുന്നു. ഈ വിഷമത്തില്‍ നിന്നും കരകയറി വരവെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയെയും പക്രുവിന് കിട്ടിയത്. വിവാഹത്തിന് മുമ്പേ തന്നെ പക്രു ഗായത്രിയോട് വിവാഹം കഴിഞ്ഞാലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഗായത്രി വിവാഹത്തില്‍ സ്‌ട്രോങ്ങായ തീരുമാനമെടുത്ത് മുന്നോട്ട് പോയിരുന്നു.

Advertisement