ഡിവോഴ്‌സിനായി അയാളെന്നെ നടത്തിച്ചത് 12 വർഷമാണ്, അന്നെനിക്ക് താങ്ങായി നിന്നത് തെരുവിലെ മക്കൾ ; അന്തരിച്ച നടി ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വാറലാകുമ്പോൾ.

316

നൃത്തത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ശ്രീവിദ്യ. അതും തന്റെ 13 മത്തെ വയസ്സിൽ. തിരുവുൾ ചൊൽവർ എന്ന തമിഴ് സിനിമയാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് മലയാളത്തിൽ സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ ശ്രീവിദ്യ നായികയായി.

മരണത്തിന് ശേഷവും പ്രേക്ഷക മനസ്സിൽ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശ്രീവിദ്യ. വിടപറഞ്ഞിട്ട് വർഷങ്ങളായെങ്കിലും ശ്രീവിദ്യ അവിസ്മരണമാക്കിയ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ മങ്ങാത്ത ഓർമ്മയായി നിലക്കൊള്ളുന്നുണ്ട്.

Advertisements
Courtesy: Public Domain

കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ പരിപാടിയിൽ അതിഥിയായെത്തിയപ്പോൾ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം നടത്തിയ തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസിനെയാണ് നടി വിവാഹം കഴിച്ചത്. വിവാഹ ജീവിതം വൻ പരാജയമായിരുന്നു.

Also Read
‘സ്ത്രീകൾ ലൈം ഗി ക ബ ന്ധം ആസ്വാദിക്കുന്നത് നാൽപ്പതിന് ശേഷമാണ്’, വൈറലായി വിദ്യാബാലന്റെ വാക്കുകൾ; താനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണെന്നും താരം.

ശ്രീവിദ്യയുടെ വാക്കുകൾ ഇങ്ങനെ; ‘ഞാൻ പ്രാർത്ഥിച്ചതൊക്കെ അതാത് സമയങ്ങളിൽ ദൈവം എനിക്ക് തന്നിട്ടുണ്ട്. ഇതിൽ നിന്ന് എങ്ങനെയെങ്കിലും ഒരു വിടുതൽ നല്കണേ എന്ന് പ്രാർത്ഥിച്ചപ്പോൾ എന്നെ അതിൽ നിന്ന് വേർപ്പെടുത്തി.’ അയാൾ എനിക്ക് ആദ്യം ഡിവോഴ്‌സ് തന്നില്ല. 12 വർഷമാണ് അതിനായി അയാളെന്നെ നടത്തിച്ചത്. 2000 ത്തിന് മുമ്പാണെന്ന് തോന്നുന്നു എനിക്ക് ഡിവോഴ്‌സ് കിട്ടുന്നത്. വർഷം എനിക്ക് കൃത്യമായി ഓർമ്മയില്ല. പക്ഷെ ആ സമയത്താണ് ഞാൻ സാധാരണക്കാരായ ആളുകളെ കാണുന്നത്.

മനുഷ്യരെയും, മനുഷ്യബന്ധങ്ങളെയും മനസ്സിലാക്കുന്നത് ആ കാലഘട്ടത്തിലാണ്. കുറേ പേര് ഞങ്ങളുടെ വീട്ടിൽ വരികയൊക്കെ ചെയ്യും. അന്ന് സിനിമയിൽ വണ്ടി ഓടിക്കുന്ന ടാക്‌സി ഡ്രൈവേഴ്‌സ് ഒക്കെയുണ്ട്. അവരൊക്കെ വീട്ടിൽ വന്ന് ഒന്നും പേടിക്കണ്ട, ചേച്ചി കിടന്നോ, ഞങ്ങളൊക്കെ ഇവിടെ ഉണ്ട് എന്ന് പറയുമായിരുന്നു.

സിനിമകളിൽ മാത്രം എന്ന കണ്ടിട്ടുള്ളവരാണ് അവരൊക്കെ. എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആർക്കും അധികം അറിയില്ല. എന്നാലും അവരെന്റെ കൂടെ നിന്നു. വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണിത്ര തുറന്ന് പറയുന്നത് എന്നൊക്കെ ചോദിച്ച ആർട്ടിസ്റ്റുക്കളുണ്ട്. ഒന്നും തുറന്ന് പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന ആളല്ല ഞാൻ.

Also Read
എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്

ഞാൻ ദേഷ്യപ്പെടുന്നത് ഞാൻ സ്‌നേഹിക്കുന്നവരോടാണ്. എന്നെ അവർക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കും. പലരും അവരവരുടെ കാര്യങ്ങൾ മാത്രമാണ് നോക്കുക. നമ്മൾ എത്ര സിൻസിയറായി നിന്നിട്ടും കാര്യമില്ല.അതേസമയം സിനിമയുടെ ഗ്ലാമറൊന്നും ജിവിതത്തിൽ ഉണ്ടാവാതിരുന്ന നടിയാണ് ശ്രീവിദ്യ. പ്രണയത്തിലും വിവാഹത്തിലും പരാജയപ്പെട്ട താരത്തിന്റെ പേരിനൊപ്പം ഉയർന്ന് വന്നിരുന്നു.

Advertisement