സന്യസിക്കാനാണ് തനിക്ക് താല്പര്യമെന്ന് മോഹൻലാൽ: രാത്രി വൈകി മകനെ കൊണ്ട് അഭിനയിപ്പിക്കരുതെന്ന് അമ്മ : ലാലേട്ടനെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ സുകുമാരൻ

242

മലയാളികൾക്ക് പ്രത്യേക മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മോഹൻലാൽ. ലാലേട്ടനെ കുറിച്ചുള്ള കഥകൾ കേൾക്കാൻ അത്രയും ആഗ്രഹത്തോടെ കാത്തിരിക്കുന്ന മലയാളികളുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്റ്റർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

ലാൽ രണ്ടുമണിവരെയൊക്കെ ഷൂട്ട് ചെയ്യുന്ന ആളാണ്. ഇപ്പോൾ തന്നെ നമുക്ക് അങ്ങ് ചെയ്തുതീർക്കാം എന്ന നിലപാടാണ് ലാലിന്. മുറ്റത്ത് വിരിച്ചിരിക്കുന്ന ഓലയിൽ കിടന്നുറങ്ങുന്ന വ്യക്തി ആയിരുന്നു ലാൽ, ഒരു പരാതിയോ പരിഭവമോ ഒന്നും ഇല്ലാത്ത ആളാണ്. നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയാത്ത പല സീനുകളും നിഷ്പ്രയാസം ആണ് ലാൽ ചെയ്യുന്നത്.തഞ്ചാവൂരിൽ വച്ച് ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഞാൻ ലാലിനോട് പറയുന്നതും പാദമുദ്രയുടെ സമയത്താണ്.

Advertisements

Also Read
‘കിരീടത്തിലെ മോഹന്‍ലാലിന്റെ അച്ഛന്‍ കഥാപാത്രത്തില്‍ നിന്നും ഒഴിവാക്കണം’; തിലകന്‍ നിര്‍ബന്ധിച്ചിരുന്നു; വെളിപ്പെടുത്തി സിബി മലയില്‍

തഞ്ചാവൂരിൽ വച്ച് സിനിമചെയ്യണം എന്ന ആഗ്രഹം പറയുമ്പോൾ ലാലേട്ടൻ പറഞ്ഞ കാര്യം ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കഴിഞ്ഞ ജന്മം തഞ്ചാവൂരിൽ ആണ് ജനിച്ചതെന്ന് ജ്യോത്സ്യൻ പറഞ്ഞു എന്നാണ്. ഞാനത് ആദ്യം തമാശ ആയിട്ടാണ് എടുക്കുന്നത്. എന്നാൽ നമ്മുടെ ഷൂട്ടിങ് കഴിഞ്ഞു ലൊക്കേഷൻ മാറി തിരുവനന്തപുരം എത്തിയപ്പോളാണ് ലാലിൻറെ വിവാഹം നടക്കുന്നത്.

വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഷൂട്ടിങ്ങിനു വന്ന ആളാണ് ലാൽ. ഒരു കാവടിയാട്ടം സീൻ ആയിരുന്നു. മമ്മൂട്ടി ഒക്കെ വന്നിരുന്നു ആ സീൻ കാണാൻ. ലാലിൻറെ പ്രത്യേകത ഇതുതന്നെയാണ്, ഏത് സന്ദർഭത്തിലും അഭിയിക്കാൻ റെഡിയാണ്. പാദമുദ്രയുടെ സമയത്ത് തനിക്ക് സന്യസിക്കാൻ പോകാൻ ആഗ്രഹമുണ്ടെന്ന് ലാലേട്ടൻ പറഞ്ഞതായും സുകുമാരൻ തുറന്നുപറയുന്നു.

Also Read
സിനിമയില്‍ ആ പഴയ കൂട്ടായ്മ ഇന്നില്ല, കാരവാന്‍ വന്നതോടെ എല്ലാം മാറി; വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കും: നടന്‍ റഹ്‌മാന്‍

മകന്റെ ആരോഗ്യ കാര്യത്തിൽ ഏറെ ആശങ്ക ഉള്ള ആളാണ് മോഹൻലാലിൻറെ അമ്മയെന്ന് സംവിധായകൻ സുകുമാരൻ പറയുന്നുണ്ട്. രാത്രി വൈകി മകനെക്കൊണ്ട് അഭിനയിപ്പിക്കരുത് എന്നാണ് ആ അമ്മ തന്നോട് പറഞ്ഞിരുന്നതെന്നും സുകുമാരൻ പറഞ്ഞു. എന്നാൽ സമയം ഒന്നും നോക്കാതെ അഭിനയത്തിനായി ഉഴിഞ്ഞുവച്ചതാണ് മോഹൻലാലിൻറെ ജീവിതമെന്നും ഓരോ കഥാപാത്രങ്ങൾ ലാലിനെ ഏൽപ്പിക്കുമ്പോളും തനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം കൂടുകയായിരുന്നുവെന്നും താരം പറയുന്നു.

Advertisement