പല്ലുതേക്കാതെ ഭക്ഷണം കഴിക്കുന്നത് പതിവ്, ചത്തൊന്നും പോവില്ലല്ലോ എന്നാണ് പറയുന്നത്, അപര്‍ണയെ കുറിച്ച് ജീവ പറയുന്നു

805

മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.

Advertisements

തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

Also Read; വിവാഹം വളരെ നേരത്തെ ആയിപ്പോയി, ഇന്നാണെങ്കില്‍ 30 വയസ്സ് കഴിഞ്ഞേ അതേപ്പറ്റി ചിന്തിക്കൂ, പ്രണയവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് അരുണ്‍ രാഘവന്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് പറയാതെ പോയ പ്രണയങ്ങളൊന്നുമില്ലെന്ന് അപര്‍ണ പറഞ്ഞപ്പോള്‍ ജീവയ്ക്ക് കോളേജ് കാലത്ത് ഒരാളോട് പ്രണയം തോന്നിയിരുന്നുവെന്നും അപര്‍ണ പറയുന്നു.

ഒന്നിച്ച് ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങള്‍ കണ്ടുമുട്ടിയത്. അപ്പോള്‍ ക്രഷ് തോന്നി, പിന്നീട് പ്രണയമായി. അപര്‍ണ പല്ല് തേക്കാതെയാണ് സ്ഥിരമായി ഭക്ഷണം കഴിക്കുന്നതെന്നും അത് അഭിമാനത്തോടെയാണ് പറയുന്നതെന്നും ജീവ പറയുന്നു.

Also Read: കുട കൊണ്ട് ഞാനവളുടെ തലക്ക് അടിച്ചു; പെട്ടെന്നൊരു ദിവസം എന്നെ നായികാ സ്ഥാനത്ത് മാറ്റിയ പ്രതീതിയായിരുന്നു; മനസ്സ് തുറന്ന് അഹാന

അതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലല്ലോ, ചത്തുപോവില്ലല്ലോ എന്നാണ് അപര്‍ണ പറയുന്നതെന്നും ജീവ പറയുന്നു. അതേസമയം, അപര്‍ണ മനപ്പൂര്‍വ്വം തന്റെ ബ്രഷ് എടുത്ത് പല്ല് തേക്കാറുണ്ടെന്നും മുറിയില്‍ പോയി ബ്രഷ് എടുത്ത് വരാനുള്ള മടി കാരണമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

Advertisement