ശരിക്കും സഹപ്രവര്‍ത്തകരെ താറടിച്ചുകാണിക്കുകയാണ്, അമ്മ ഭാരവാഹിയെന്ന നിലയില്‍ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി, തുറന്നടിച്ച് ജോയ് മാത്യു

203

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ടിനി ടോം സംസാരിച്ചിരുന്നു. അതിനിടെ തന്റെ ഏകമകനെ ആഗ്രഹമുണ്ടായിട്ടും സിനിമയില്‍ അവസരം ലഭിച്ചിട്ടും അഭിനയിക്കാന്‍ വിട്ടില്ലെന്ന് താരം തുറന്നുപറഞ്ഞു. താന്‍ ഈയടുത്ത് കൂടെ അഭിനയിച്ച് ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ ഇപ്പോള്‍ കൊഴിഞ്ഞു തുടങ്ങിയെന്ന് ടിനി ടോം പറഞ്ഞിരുന്നു.

tiny tom

Advertisements

തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം കൊണ്ടാണ് വേണ്ടെന്ന് വച്ചത് എന്നും ടിനി പറഞ്ഞു. തന്റെ മകന് സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് അവസരം ലഭിച്ചത്.

Also Read: വിവാഹസമയത്ത് ഭര്‍ത്താവ് മതം മാറി, എന്റെ പേരും മാറ്റി, തുറന്നുപറഞ്ഞ് സുമി റാഷിക്ക്

പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്കെന്നും ടിനി പ്രതികരിച്ചു. ഇത് വലിയ ചര്‍ച്ചകളിലേക്കാണ് എത്തിയത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ടിനി ടോമിന്റെ മലയാള സിനിമാപ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പ്രസ്താവന മലയാള സിനിമാഇന്‍ഡസ്ട്രിയെ ഒന്നടങ്കം വളരെ മോശമായാണ് ബാധിച്ചിരിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

Also Read: പറയാൻ പറ്റാത്തത്ര പൈസ എനിക്ക് കൊടുത്തയച്ചു; എന്നോടത് ചോദിച്ചിട്ടുമില്ല; ഞാനിതുവരെ കൊടുത്തിട്ടുമില്ല; ദിലീപിനെ കുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ

അമ്മ ഭാരവാഹിയെന്ന നിലയില്‍ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി എന്നും സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ കൃത്യമായി അറിഞ്ഞിട്ടുവേണമെന്നും ശരിക്കും സഹപ്രവര്‍ത്തകരെ താറടിച്ചുകാണിക്കുകയാണ് ഇതിലൂടെയെന്നും ജോയ് മാത്യു പറഞ്ഞു.

Advertisement