19 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് ജോഡികള്‍ ഒന്നിക്കുന്നു, മാധവന്റെയും മീര ജാസ്മിന്റെയും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

109

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അറങ്ങേറി പിന്നീട് മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍. സൂത്രധാരന്റെ തകര്‍പ്പന്‍ വിജിയത്തിന് പിന്നാലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു നടി മീരാ ജാസ്മിന്‍.

Advertisements

നിരവധി മലയാള സിനിമകളില്‍ നായിക വേഷത്തില്‍ മീര തിളങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലും തിരക്കുള്ള നടിയായി മീര ജാസ്മിന്‍ മാറി. പിന്നീട് വിവാഹശേഷം അഭിനയത്തിന് താരം നീണ്ട ഇടവേള കൊടുക്കുകയായിരുന്നു. ഇപ്പോ ഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മീര ജാസ്മിന്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

Also Read: ദൈവത്തോട് പ്രാര്‍ത്ഥിച്ചോളൂവെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞു, എനിക്ക് മകളെ തിരിച്ചുതന്നത് ദൈവം, ഒറ്റ ദിവസം കൊണ്ട് ആരോഗ്യവതിയായി, മരണത്തില്‍ നിന്നും മകള്‍ രക്ഷപ്പെട്ടതിനെ കുറിച്ച് ദേവയാനി പറയുന്നു

ഇപ്പോഴിതാ മാധവനൊപ്പം വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് മീര. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നു മാധവനും മീര ജാസ്മിനും. ഇരുവരും ഒന്നിച്ചഭിനയിച്ച റണ്‍ എന്ന ചിത്രം തമിഴ് സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

യൈ നോട്ട് സ്റ്റുഡിയോസിന്റെ ടെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും സിദ്ധാര്‍ത്ഥും കാളി വെങ്കിട്ടും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Also Read: വിവാഹസമയത്ത് ഭര്‍ത്താവ് മതം മാറി, എന്റെ പേരും മാറ്റി, തുറന്നുപറഞ്ഞ് സുമി റാഷിക്ക്

ഗായിക ശക്തിശ്രീ ഗോപാലനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്റെ സംഗീത സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ. ടെസ്റ്റ് അടുത്ത വര്‍ഷം തിയ്യേറ്ററിലെത്തും.

Advertisement