ദീപിക പദുക്കോൺ ബിക്കിനി ഇട്ടു നടന്നാൽ ആർക്കും പ്രശ്‌നമില്ല, ഞാൻ ഇട്ടാൽ കുഴപ്പം, ദീപികയ്ക്ക് ബിക്കിനി ഇടാമെങ്കിൽ എന്ത് കൊണ്ട് എനിക്ക് ആയിക്കൂടാ: തുറന്നടച്ച് ലെച്ചു

487

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ 5ാം പതിപ്പ് നാടകീയമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോവുകയാണ്. ഈ സീസണിലെ ശ്രദ്ധേയ ആയി ഒരു മൽസരാർത്ഥി ആയിരുന്നു നടിയും മോഡലുമായ ലെച്ചു എന്ന ഐശ്വര്യ സുരേഷ്. എന്നാൽ ബിഗ് ബോസിൽ നിന്നും ലെച്ചു പുറത്തായിരുന്നു.

സിനിമകളിലൂടെ ആണ് ലെച്ചു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന സിനിമയിലൂടെ ആണ് ലെച്ചു അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ ഓളം തീർത്തിട്ടുള്ള താരം കൂടിയാണ് ലച്ചു.

Advertisements

എന്നാൽ ലച്ചുവിനെ മലയാളികൾ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. തന്റെ കുട്ടിക്കാലത്ത് വർഷങ്ങളോളം താൻ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്ന് പറച്ചിൽ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ലച്ചു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read
ശരിക്കും സഹപ്രവര്‍ത്തകരെ താറടിച്ചുകാണിക്കുകയാണ്, അമ്മ ഭാരവാഹിയെന്ന നിലയില്‍ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി, തുറന്നടിച്ച് ജോയ് മാത്യു

വളരെ വേഗത്തിൽ തന്നെ അവയെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ലച്ചു ഷെയർ ചെയ്യുന്നതിൽ എറെയും. അതേ സമയംതന്റെ വസ്ത്ര ധാരണത്തിനെക്കുറിച്ച് ലച്ചു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

പൂളിൽ ഞാൻ മൂന്നാല് വട്ടം ഇറങ്ങിയിട്ടുണ്ട്. പൂൾ വൈറലായി പക്ഷെ ഞാൻ അതിനെ വലിയ കാര്യമായിട്ട് ഒന്നും കാണുന്നില്ല. പൂളിൽ സെറ്റ് സാരിയും, സ്യൂട്ടും കോട്ടുമൊന്നും ഇട്ട് ചാടാൻ കഴിയില്ലല്ലോ. ഞാൻ പ്രേക്ഷകർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചു കൊണ്ട് ജീവിക്കുന്നില്ല.

എന്റെ മൈൻഡിൽ എന്താണോ, എനിക്ക് പൂളിൽ ചാടണം എന്നാണെങ്കിൽ ഞാൻ ചാടും. അത് ഇത്രയും ആളുകൾ കാണണമെങ്കിൽ കണ്ടോട്ടെ, അതിനിപ്പോൾ എന്താണ് എന്നാണ് ലച്ചു ചോദിക്കുന്നത് ദീപിക പദുകോൺ ബിക്കിനി ഇട്ട് നടന്നാൽ അതിൽ ആളുകൾക്ക് ഒന്നും പറയാനില്ല.

അതൊക്കെ വലിയ കാര്യമായിട്ട് പറയും. പുള്ളിക്കാരിക്ക് എന്ത് വേണേലും ആകാ് അപ്പോൾ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ലെച്ചു ചോദിക്കുന്നത്.

Also Read
19 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് ജോഡികള്‍ ഒന്നിക്കുന്നു, മാധവന്റെയും മീര ജാസ്മിന്റെയും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Advertisement