തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരസുന്ദരിയാണ് നടി നിക്കി ഗൽറാണി. നല്ലൊരു ഡാൻസർ കൂടിയാണ് നിക്കി. ഇപ്പോൾ വിജയ് യുടെ സൂപ്പർഹിറ്റ് ഡാൻസ് നമ്പർ ആയ വാത്തി കമിങ്ങുമായി എത്തിയിരിക്കുകയാണ് താരം.
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിലാണ് (സൈമ) നിക്കി വാത്തി കമിങ്ങിന് ചുവടുവയ്ക്കുന്നത്. അതിന്റെ പരിശീലനത്തിൽ നിന്നുള്ള ചെറിയ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് താരം.
ALSO READ
ആരാധകരുടെ ഹൃദയം കീഴടക്കി നിക്കിയുടെ വാത്തി കമിംഗ് ; തകർപ്പൻ ഡാൻസുമായി നിക്കി ഗൽറാണി
#SneakPeak into my rehearsal for @siima 💫#VaathiComing ♥️#Siima pic.twitter.com/mpgg8oOD64
— Nikki Galrani (@nikkigalrani) September 18, 2021
ഫാഷൻ ഡിസൈൻ പഠനത്തിനുശേഷം മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
2014ൽ പ്രദർശനത്തിനെത്തിയ 1983 എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തേക്കും കടന്നുവന്നു. ചിത്രത്തിൽ മഞ്ജുള എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിച്ചത്.
ALSO READ
പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നിവയാണ് അവയിൽ പ്രധാനപെട്ടവ.