‘എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിന് ലക്ഷ്യവും അർത്ഥവും നൽകിയതിനും നന്ദി’ : പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

181

മലയാളികളുടെ പ്രിയങ്കരനായ സുവനടൻ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൽമാന്റെ ജന്മദിനമാണ് ഇന്ന്. പ്രിയതമയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് ദുൽഖർ. ജന്മദിനത്തിന്റെ ഒരു പതിറ്റാണ്ട് കഴിഞ്ഞു, അമാൽ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻപോലും കഴിയില്ല എന്ന ആകുറിപ്പോടുകൂടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസ നേർന്നത്.

ALSO READ

Advertisements

ഇന്ദ്രന്റെ റൊമാൻസ് എന്നെ വെള്ളം കുടിപ്പിച്ചുവെന്ന് ഷാനു ; ഓമ്മയുണ്ടെന്ന് സ്വാസിക!

ജന്മദിനാശംസകൾ അം… നിന്റെ ജന്മദിനത്തിന്റെ ഒരു പതിറ്റാണ്ട് കഴിഞ്ഞാലും എനിക്ക് നിന്നെ കുറിച്ച് എഴുതാനുള്ള കാര്യങ്ങൾ തീരില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വിഷയങ്ങളിൽ സത്യസന്ധമായി നീ പോസ് ചെയ്ത ചിത്രങ്ങൾ ഞാൻ ചിത്രീകരിക്കുകയായിരുന്നു. വിവാഹങ്ങൾ ആകർഷകമാക്കുക, ഏറ്റവും സാഹസികമായ യാത്രകൾ നടത്തുക, വീടുകളും നമ്മുടെ ജീവിതങ്ങളും ഒരുമിച്ച് നിർമ്മിക്കുക, എപ്പോഴും പരസ്പരം മനസിലാക്കുക, നമ്മൾ എത്ര വളർന്നാലും ഒരുമിച്ച് സമയം ചെലവഴിക്കണം.

നീ ഇല്ലാതെയുള്ള എന്റെ ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്റെ പങ്കാളി, എന്റെ കുഞ്ഞിന്റെ അമ്മ, എന്റെ ആത്മവിശ്വാസവും എന്റെ സുരക്ഷയും നീയാണ്. എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിനൊരു ലക്ഷ്യവും അർഥവും നൽകിയതിന് ഒത്തിരി നന്ദി.

എന്റെ സ്വപ്നങ്ങളെല്ലാം യഥാർഥ്യമാക്കിയതിനും എന്റെ ഭാവിയിലെ പദ്ധതികൾക്ക് വേണ്ടി സഹായിക്കുകയും എന്റെ അരക്ഷിതാവസ്ഥയും ഭയവും പരിഹരിക്കുന്നതിനും നന്ദി. നീ എന്റെ മനസിന്റെ ശക്തിയാണ്.

എന്റെ മനസിന്റെ അകവും നീയാണ്. ഇവിടെ ആഘോഷമാണ്. ജന്മദിനാശംസകൾ ബേബി… ഞാൻ നിന്നെ വളരെ കാലമായി സ്നേഹിക്കുന്നു… എന്നുമാണ് ദുൽഖർ എഴുതിയിരിക്കുന്നത്.

ALSO READ

‘അതെ, നാളെയാണ് ആ ദിവസം, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എല്ലാവരോടും നന്ദി പറയുന്നു.’ ; വിവാഹറിസപ്ഷന് ക്ഷണിച്ച് എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കു വച്ച് ബാല

2011 ഡിസംബർ 22 നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരായത്. ചെന്നൈ സ്വദേശിയായ അമാൽ ആർകിടെക്ടാണ്. വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് ദുൽഖർ പറഞ്ഞിട്ടുണ്ട്.

2017 മേയ് 5നാണ് ദുൽഖറിനും അമാലിനും ഒരു പെൺകുഞ്ഞ് പിറന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇന്റീരിയർ ഡിസൈനറാണ് അമാൽ.

ദുൽഖറിന്റെ സിനിമയിലെ സൗഹൃദങ്ങൾ അമാലും നിലനിർത്തുന്നുണ്ട്. പൃഥ്വിയും സുപ്രിയയും നസ്രിയയും ഫഹദും എല്ലാം അമാലിന്റെ അടുത്ത സുഹൃത്തുക്കളാണ്.

പ്രിയ സുഹൃത്തിന്റെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസ നേർന്നിരിക്കുന്നത്. ‘ഹാപ്പി ബർത്ത്‌ഡേ അമു’ എന്ന അടികുറിപ്പോടെ ദുൽഖറും അമാലും സുപ്രിയയും ഉള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകൾ, മറ്റൊരു മിസ്റ്ററിൽ നിന്നുമുള്ള എന്റെ സുന്ദരിയായ സഹോദരി, അമ, ഐ ലവ് യൂ സോ മച്ച്, നീയില്ലെങ്കിൽ ജീവിതം വളരെ മങ്ങിയതായേനെ, നീ എങ്ങനെയാണു എന്നോട് എന്നുള്ളതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ എനിക്കായി എപ്പോഴും ഉണ്ടാകും എന്നറിയാം.. നിനക്ക് ഈ കുഞ്ഞനുജത്തിയെ ആവശ്യമുള്ളപ്പോഴെല്ലാം ഞാൻ ഉണ്ടാകും.. വൈകാതെ കാണാം അമ” എന്നാണ് നസ്രിയ അമലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും അമലിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. പ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രം പങ്കു വച്ച് ഡിക്യു ഗേളിന് ആശംസ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

Advertisement