നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം, എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ എന്റെ മാറ്റം അംഗീകരിക്കേണ്ടത് നിങ്ങളാണ് ; പുതിയ ചിത്രങ്ങൾ പങ്കു വച്ച് സൂരജ് സൺ, ചിത്രങ്ങൾ വൈറൽ

42

ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ദേവയെന്ന നായകനാണ് സൂരജ് സൺ. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയിൽ ദേവയെ അവതരിപ്പിച്ചായിരുന്നു സൂരജ് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തമായി മാറിയ നടന്റെ പിൻമാറ്റത്തിൽ ആരാധകരും സങ്കടത്തിലായിരുന്നു. പാടാത്ത പൈങ്കിളിയിലേക്ക് ദേവയായി സൂരജ് എത്തണമെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ലക്ജിത് സൈനിയാണ് ഇപ്പോൾ പുതിയ ദേവയെ അവതരിപ്പിച്ചത്. കാഴ്ചയിൽ സൂരജിനെപ്പോലെ തന്നെയുണ്ടെങ്കിലും പഴയ ദേവയെയാണ് കൂടുതലിഷ്ടമെന്നുള്ള അഭിപ്രായങ്ങളുമായും ആരാധകരെത്തിയിരുന്നു. പരമ്പരയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട് സൂരജ്. പെട്ടെന്ന് തന്നെ വിശേഷങ്ങൾ വൈറലായി മാറാറുമുണ്ട്.

Advertisements

ALSO READ

ശബരിയുടെ ഇളയമോൾ ഇപ്പോഴും ഇടയ്ക്കിടെ അച്ഛനെ തിരക്കും കുഞ്ഞല്ലേ, അവൾക്ക് ഇതൊന്നും അറിയില്ലല്ലോ: സങ്കടത്തോടെ സാജൻ സൂര്യ

കട്ടത്താടിയിലാണ് സൂരജിന് എന്നും കാണാറുള്ളത്. ആ ലുക്ക് തന്നെയാണ് സൂരജിന്റെ പ്രത്യേകതയും. നാളുകൾക്ക് ശേഷമായി താടി കളഞ്ഞിരിക്കുകയാണ് സൂരജ്. പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. പുതിയ പ്രൊജക്ടിന് വേണ്ടിയാണോ ഈ മേക്കോവർ എന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. പുതിയ ലുക്ക് കൊള്ളാം എന്തെങ്കിലും പ്രൊജക്റ്റ് വല്ലതും ഒത്തുവന്നിട്ടു ണ്ടോ, എങ്കിൽ വളരെ സന്തോഷം ഉയരങ്ങളിൽ എത്തട്ടെ സൂരജ്. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ഹിന്ദി നടന്റെ ലുക്ക് ഉണ്ട്. കൊള്ളാം എന്നാലും പഴയ താടിക്കാരൻ തന്നെയാണ് നല്ലത്. രൂപം മാറി സുന്ദരൻ ആണല്ലോ പൊന്നുകുടത്തിന് എന്തിനാ പൊട്ടു ഇങ്ങള് പൊളിയല്ലേ. ഇതൊരു തുടക്കമാകട്ടെ. ഈ മുഖത്ത് ഒരുപാട് വേഷങ്ങൾ ഒരുപാട് ഭാവങ്ങൾ ഉണ്ടാവട്ടെ.

വെള്ളിത്തിരയിൽ കാണാൻ സാധിക്കട്ടെ എല്ലാം ഭാവുകങ്ങളും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാം പ്രാർത്ഥനകളും കൂടെയുണ്ട്. പാടാത്ത പൈങ്കിളി ഉപേക്ഷിച്ചു സൂരജ് ഇനി ഒരു പുതിയ സീരിയലിൽ വരുമോ ഒത്തിരി പ്രതീക്ഷിക്കുന്നു സൂരജ് മിസ്സ് യു സൂരജ് ഇങ്ങനെ ഒരു താരത്തെയും കാത്തിരുന്നിട്ടില്ല എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

ALSO READ

ഡേറ്റിങ്ങിന് വേണ്ടി ഒരു പാർട്ണറെ കണ്ടെത്താനോ, അതിലേക്കിറങ്ങാനോ താൽപര്യം ഇല്ല: തുറന്നു പറഞ്ഞ് പ്രയാഗ മാർട്ടിൻ

നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം. ഒരു കലാകാരൻ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് രൂപം കൂടിയാണ്, എത്ര കഥാപാത്രങ്ങൾ എന്റെ മുഖത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ചെറുതായും വലുതായും പരീക്ഷിക്കുന്നു.

എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. അത് ആദ്യം അംഗീകരിക്കേണ്ട നിങ്ങളാണ്. നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണം. പലരും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ പക്ഷേ ഏതൊരു വിജയകഥയുടെയും ആരംഭം ഒരു സ്വപ്നത്തിലാണ് എന്നുമായിരുന്നു സൂരജ് ചിത്രങ്ങൾക്കൊപ്പം എഴുതിയത്.

 

Advertisement