മലയാളികൾക്കും ഏറെ സുപരിചിതയാണ് തെന്നിന്ത്യൻ നായിക രശ്മിക മന്ദാന. നടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികൾക്ക് രശ്മിക ഒന്നും നൽകാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്.
ഒരു റസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാൽ ഇപ്പോൾ തന്റെ പക്കൽ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക.
ALSO READ
പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു. എന്തെങ്കിലും കഴിക്കാനെങ്കിലും തരൂവെന്നാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ പക്കൽ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്്ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
ഈ സംഭവത്തിൽ താരത്തിനെതിരെ രൂക്ഷവിമർശനമാണ് പല കോണിൽ നിന്നും ഉയരുന്നത്.
ALSO READ