ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി എത്തുന്നു, ഒന്നാം വിവാഹ വാര്‍ഷികത്തില്‍ സന്തോഷ വാര്‍ത്തയുമായി റബേക്ക

1187

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ താരമാണ് റെബേക്ക സന്തേഷ്. കുട്ടിക്കാലം മുതല്‍ തന്നെ റെബേക്ക സന്തോഷ് സിനിമ രംഗത്തും സീരിയലിലുമായി സജീവമാണ്. നിരവധി സിനിമകളും സീരിയലുകളിലും റെബേക്ക ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ആണ് ഇന്നും പ്രേക്ഷകര്‍ റെബേക്കയെ ഓര്‍ക്കുന്നത്. സപ്തമശ്രീ തസ്‌കര, തിരുവമ്പാടി തമ്പാന്‍, ഒരു സിനിമക്കാരന്‍, ടേക്ക് ഓഫ്, മിന്നാമിനുങ്ങ് തുടങ്ങിയ സിനിമകളിലാണ് റെബേക്ക ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 2011 മുതലാണ് റെബേക്ക സീരിയലുകളില്‍ സജീവമായി തുടങ്ങുന്നത്.

Advertisements

ആദ്യം രണ്ട് സീരിയലുകളില്‍ റെബേക്ക ബാലതാരമായി എത്തിയിരുന്നു. 2017ലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയില്‍ റബേക്ക നായികയായി എത്തുന്നത്. കാവ്യ എന്ന വക്കീല്‍ ആയാണ് റബേക്ക പരമ്പരയില്‍ എത്തിയത്.

Also Read: തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

സീരിയല്‍ വമ്പന്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ആയിരുന്നു റബേക്ക സന്തോഷ് വിവാഹിത ആയത്. സിനിമ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് റെബേക്കയുടെ ഭര്‍ത്താവ്. വിവാഹ ചടങ്ങില്‍ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

വിവഹചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും അഭിനയത്തിലും സോഷ്യല്‍മീഡിയയിലും സജീവമാണ് റെബേക്ക. ഇപ്പോഴിതാ റബേക്കയുടെയും ശ്രീജിത്തിന്റെയും പുതിയ വിശേഷങ്ങളാണ് വൈറലാവുന്നത്.

Also Read; താൻ മറ്റവന്റെ ആളല്ലേ, അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ, അന്ന് ആ സൂപ്പർ ചിത്രത്തിൽ മോഹൻലാന് ഒപ്പം അഭിനയിക്കാൻ വിളിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത് വെളിപ്പെടുത്തി അസോസിയേറ്റ് ഡയറക്ടർ

ഈ വിവാഹവാര്‍ഷിക ദിനത്തില്‍ ഒരു പുതിയ അതിഥി കൂടി തങ്ങള്‍ക്കിടയിലേക്ക് എത്തുകയാണെന്ന് പറയുകയാണ് റബേക്കയും ശ്രീജിത്തും. നവംബര്‍ ഒന്നിനായിരുന്നു ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം. ആ അതിഥി ഒരു കാര്‍ ആണെന്നും റബേക്കയും ശ്രീജിത്തും വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement