അതുമാത്രം സായ് പല്ലവി ചെയ്യില്ല; കാശിനോട് ആര്‍ത്തിയില്ല, ഇപ്പോഴും സ്വിഫ്റ്റ് കാറില്‍ സഞ്ചാരം; വലിയ കാറുകള്‍ വാങ്ങാം, ഡയമണ്ട്സ് വാങ്ങാം; എന്നാല്‍ താല്‍പര്യമില്ല: ഐശ്വര്യ ലക്ഷ്മി

976

പ്രേമം സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന നടിയാണ് സായ് പല്ലവി. താരത്തിന്റെ നൃത്തത്തിനും സൗന്ദര്യത്തിനും ആരാധകരായി ഏറെപേരാണുള്ളത്. ഡോക്ടര്‍ ആയും നര്‍ത്തകിയായും നടിയായും കരിയറില്‍ തിളങ്ങുന്ന താരത്തിനെ കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സായ് പല്ലവിയുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും അവരെ കണ്ടുമുട്ടുന്നതിനെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. തനിക്ക് എന്നും പ്രചോദനമാണ് സായ് പല്ലവിയെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

Advertisements

പലപ്പോഴും അവരുടെ നിലപാടുകള്‍ കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. പണത്തിനോട് ഇത്ര താത്പര്യമില്ലാത്ത ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും പണം അവര്‍ക്ക് ആവശ്യമില്ലെന്നും ഐശ്വര്യ പറയുന്നണ്ട്.

സായ് പല്ലവി മാതൃകയാണെന്നും അവരെടുത്ത പല നിലപാടുകളും അനുകരണനീയമാണെന്നും ആണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. സായ് പല്ലവിയുടെ നിലപാടാണ് ഒെരു ഫയര്‍നെസ് ക്രീമിന്റെയും പരസ്യത്തില്‍ അഭിനയിക്കില്ല എന്നത്.

ALSO READ- നല്ല ജീവിതത്തിന് ഇടയ്ക്ക് ഒന്ന് കാലിടറി, മുട്ടാത്ത വാതിലുകളില്ല, പക്ഷെ സഹായം മാത്രം ലഭിച്ചല്ല, ഒടുവില്‍ തട്ടുകട നടത്തി നടി കവിത ലക്ഷ്മി, ഒടുവില്‍ സന്തോഷം വന്നെത്തി

നല്ല കാശ് കിട്ടുന്ന പരിപാടിയാണ്. പക്ഷേ അവര്‍ അത് വേണ്ടെന്ന് വെച്ചു. എനിക്ക് തോന്നുന്നില്ല അവര്‍ ഏതെങ്കിലും ഒരു ബ്രാന്‍ഡിന് വേണ്ടി പരസ്യം ചെയ്തിട്ടുണ്ടെന്ന്. പരസ്യത്തിന്‍രെ കാര്യത്തില്‍ മാത്രമല്ല, ബ്രാന്‍ഡിംഗ് ആയാലും ഷോപ്പ് ഉദ്ഘാടനം പോലെയുള്ള പരിപാടികള്‍ക്ക് ആയാലും ഒന്നും അവര്‍ പോകാറില്ല. കാശിനോട് ഒരു താത്പര്യവുമില്ലാത്ത വ്യക്തിയാണ് സായ് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഈ കിട്ടുന്ന പണം കൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ വലിയ വലിയ കാറുകള്‍ വാങ്ങിക്കാം. ഡയമണ്ട്സ് വാങ്ങിക്കൂട്ടാം. ഒന്നും ചെയ്യാറില്ല. മിക്കവാറും ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് കാണാറ്. അപ്പോഴക്കൊക്കെ എനിക്ക് മോട്ടിവേഷണല്‍ ടോക്ക് തരുക എന്നതാണ് പുള്ളിക്കാരിയുടെ മെയിന്‍ പരിപാടിയെന്നും സന്തോഷത്തോടെ ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

ഈ രീതിയില്‍ അവരെനിക്ക് ഭയങ്കര സപ്പോര്‍ട്ടാണ്. ഗാര്‍ഗിയില്‍ അഭിനയിക്കുന്ന സമയത്ത് എല്ലാവരോടും ബഹുമാനവും അനുകമ്പയുമൊക്കെയാണ് പ്രകടിപ്പിച്ചിരുന്നത്. താരജാഡ ഒട്ടുമില്ലാത്ത വ്യക്തിയാണ് സായ് പല്ലവി.

ഗാര്‍ഗിയില്‍ അഭിനയിക്കുന്ന സമയത്ത് രാവിലെ മുതല്‍ വൈകീട്ട് വരെ ഇരുന്നിട്ടും ഷോട്ടിന് വിളിക്കാത്ത അവസ്ഥയൊക്കെ വന്നിട്ടുണ്ട്. വേറെ ഷൂട്ട് നടക്കുന്നതു കൊണ്ടും മറ്റും. എനിക്കാണെങ്കില്‍ ഷോട്ടിന് അധികം കാത്തിരിക്കാന്‍ പറ്റില്ല. ടെന്‍ഷന്‍ ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കും അതായിരുന്നു അവസ്ഥ.

ALSO READ- നഴ്‌സായി ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി; വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങിക്കൂടി; ഒടുവില്‍ ആഗ്രഹിച്ച സിനിമാലോകത്തും; പടവെട്ടിലെ പുഷ്പയായി ഞെട്ടിച്ച രമ്യയുടെ ജീവിതം

പക്ഷെ ആ സമയത്ത് പക്ഷേ പല്ലവിയെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇത്രയും വലിയ സ്റ്റാറാണ്. വിശാഖപട്ടണത്തൊക്കെ ഇവര്‍ വരുന്നു എന്ന് കേട്ടാല്‍ ജനസാഗരമാണ്. അത്രയ്ക്ക് ഇഷ്ടമാണ് ആളുകള്‍ക്ക് അവരെ. പക്ഷേ ഒരു താരജാഡയുമില്ല. അത്രയ്ക്ക് നല്ല ഹ്യൂമണ്‍ബീയ്ങ് ആണെന്നും ഐശ്വര്യ ലക്ഷ്മി അഭിപ്രായപ്പെട്ടു.

സായ് പല്ലവിക്ക് കാശിനോട് ആര്‍ത്തിയില്ല എന്ന് മാത്രമല്ല കാശ് അവര്‍ക്ക് ആവശ്യം പോലുമില്ല. നമുക്ക് ചെറിയ ചെറിയ ആവശ്യങ്ങളല്ലേയുള്ളൂ എന്നാണ് പറയാറ്. ഞാന്‍ ചോദിച്ചിട്ടുണ്ട് എന്താണ് കാര്‍ ഒന്നും വാങ്ങിക്കാത്തെ എന്ന്. ഇപ്പോഴും ഒരു റെഡ് സ്വിഫ്റ്റ് കാറാണ് അവര്‍ ഉപയോഗിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

Advertisement