തുടർച്ചയായ പരാജയങ്ങൾ ഏറ്റ് വാങ്ങാൻ കഴിയാതെ ബോളിവുഡിലെ സൂപ്പർതാരം; സൽമാൻഖാൻ പരാജയം ഒഴിവാക്കാൻ സിനിമ വീണ്ടും ചിത്രീകരിക്കുന്നു

2255

ബോളിവുഡിലെ പ്രശസ്ത എഴുത്തുക്കാരനായ സലീം ഖാന്റെയും, സുശീല ചരകിന്റെയും മൂത്ത മകനാണ് സൽമാൻ ഖാൻ. 1988 ൽ പുറത്തിറങ്ങിയ ബീവി ഹോ തോ ഐസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്. 1989 ൽ പുറത്തിറങ്ങിയ മേ നേ പ്യാർ കിയാ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം താരം കരസ്ഥമാക്കി.

ഇപ്പോഴിതാ പുതിയൊരു സിനിമയുമായി എത്തുകയാണ് താരം. തുടർച്ചയായ പരാജയങ്ങൾ കാരണം സിനിമയുടെ പേര് മാറ്റി ചിത്രീകരണം നടത്തിക്കഴിഞ്ഞു. കഭി ഈദ് കഭി വാലി എന്നായിരുന്നു സൽമാന്റെ ചിത്രത്തിന് ആദ്യം നല്കിയ പേര്. ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര ഓളം ഉണ്ടാക്കുവാൻ ഗാനങ്ങൾക്ക് കഴിഞ്ഞില്ല.

Advertisements

Also Read
അവർ എന്നെ ഫോൺ വിളിച്ച് അധിക്ഷേപിക്കുകയാണ്, അവർക്കെതിരെ ഞാൻ പോലീസിൽ പരാതി നല്കും, നട്ടം തിരിഞ്ഞ് ഉർഫി ജാവേദ്

പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ലഭിക്കാതായതിനെ തുടർന്ന് സിനിമയുടെ പേര് ഭായ്ജാൻ എന്നാക്കി മാറ്റി. പിന്നീടാണ് സിനിമയുടെ പേര് കിസി കാ ഭായ് എന്നാക്കുകയും, താരങ്ങളെ മാറ്റി പുനർ ചിത്രീകരിക്കുകയും ചെയ്തത്. ഫർഹാദ് സാംജിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ സംവിധാനത്തിന് പുറമേ ക്യാമറയിലും, എഡിറ്റിങ്ങിലും സൽമാൻ കൈ കടത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതേ തുടർന്ന് സിനിമയുടെ ചില ഭാഗങ്ങൾ വീ്ണ്ടും ചിത്രീകരിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരൺ, വെങ്കടേഷ്, ജഗപതി ബാബു തുടങ്ങിയവർ ചിത്രത്തിൽ കാമിയോ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അജിത്തിന്റെ വീരം എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് കിസി കാ ഭായ്, കിസി കാ ജാൻ.

Also Read
നീ എന്താ കരുതിയത് എന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ നിന്ന് പുള്ളി ഇറങ്ങിപോയി: യേശുദാസിൽ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി കമൽ

സൽമാൻ ഖാന്റേതായി 2021 ലും, 2022 ലും പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വൻ പരാജമായിരുന്നു. അടുത്ത സിനിമയും പരാജയപ്പെടുമോ എന്ന ഭയത്തിലാണ് സൽമാൻ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Advertisement