പുത്തന്‍ വിശേഷം പങ്കുവെച്ച് സാന്ത്വനത്തിലെ കണ്ണന്റെ അച്ചു, ഏറെനാളായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകര്‍

713

മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയല്‍. പതിവ് പൈങ്കിളി കണ്ണീര്‍ സീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.

Advertisements

സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. അടുത്തിടെ സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ് നടന്‍ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം.

Also Read: വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു, പക്ഷേ വലിയൊരു വാഗ്ദാനം അദ്ദേഹം എനിക്ക് തന്നിരുന്നു, ഐവി ശശിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സീമ

സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും വേ്ളാഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാര്‍ട്ടിന്‍ ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലില്‍ എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് മഞ്ജുഷയ്ക്കുള്ളത്. മഞ്ജുഷയെ അച്ചുവിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ മഞ്ജുഷ യൂട്യൂബില്‍ പങ്കുവെച്ച് വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോം ടൂര്‍ വീഡിയോയാണ് അടുത്തിടെ താരം പങ്കുവെച്ചത്. ഈ വീഡിയോയുടെ ലിങ്ക് താരം ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: ആ മോഹൻലാൽ സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേര് ചിത്രപ്പൂട്ട്, പക്ഷേ പാട്ടുകേട്ടപ്പോൾ സംവിധായകന് മനംമാറ്റം, പിന്നെ പിറന്നത് ചരിത്രം

ഈ വീഡിയോയില്‍ താരം തന്റെ വീട് മുഴുവന്‍ കാണിക്കുന്നുണ്ട്. ഒപ്പം മാതാപിതാക്കളെ പരിചയപ്പെടുത്തുന്നുമുണ്ട്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ പുതിയ പുതിയ വീഡിയോയ്ക്കായി കാത്തരിക്കുകയാണ് ദിവസവും ആരാധകര്‍.

Advertisement