വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു, പക്ഷേ വലിയൊരു വാഗ്ദാനം അദ്ദേഹം എനിക്ക് തന്നിരുന്നു, ഐവി ശശിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സീമ

763

മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ആണ് ഐവി ശശി. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നുണ്ട്.

Advertisements

ശശിയുടെ ജീവിതത്തിലേക്ക് കയറി വന്നത് മലയാളത്തിലെ പ്രിയ നടി സീമയായിരുന്നു. ഐവി ശശി തന്നെയാണ് സീമയെ സിനിമ ലോകത്തേക്ക് എത്തിച്ചതും. സീമയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രം അവളുടെ രാവുകള്‍ ആയിരുന്നു.

Also Read: ആ മോഹൻലാൽ സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേര് ചിത്രപ്പൂട്ട്, പക്ഷേ പാട്ടുകേട്ടപ്പോൾ സംവിധായകന് മനംമാറ്റം, പിന്നെ പിറന്നത് ചരിത്രം

മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള താരമാണ് സീമ. 202 ഓളം ,മലയാള സിനിമയില്‍ അഭിനയിച്ച സീമ തമിഴിലും തിരക്കുള്ള നടിയായിരുന്നു. സീമ ഐവി ശശിയുമായി വേര്‍പിരിഞ്ഞിട്ട് അഞ്ചുവര്‍ഷം പിന്നിടുകയാണ്.

ഇപ്പോഴിതാ ഐവി ശശിയെക്കുറിച്ച് ഭാര്യ സീമ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു പാവമായിരുന്നുവെന്നും താന്‍ ആയിരുന്നു ഒരു ചട്ടമ്പിയെന്നും സീമ പറയുന്നു.

Also Read: ആ പേര് പിതാവിന്റെയല്ല, പിന്നെ വിമൽ ആര്; പേരിലെ രഹസ്യത്തെ കുറിച്ച് നിഖില വിമലിന്റെ വെളിപ്പെടുത്തൽ

അദ്ദേഹം തന്നോട് പറഞ്ഞിരുന്നത് സിനിമയില്‍ നായികയാക്കാം പക്ഷേ വിവാഹം കഴിക്കില്ലെന്നായിരുന്നുവെന്നും പക്ഷേ ഇങ്ങനെയൊക്കെ സംഭവിച്ചുപോയി എന്നും സീമ കൂട്ടിച്ചേര്‍ത്തു. അസുഖം വന്ന് ചികിത്സയിലായതോടെ അദ്ദേഹത്തിന് തന്നോട് വലിയ സ്‌നേഹവും കാര്യവും ഒക്കെയായിരുന്നുവെന്നും സീമ പറയുന്നു. മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടമാണ് ഐവി ശശി എന്ന കലാകാരന്റെ വിയോഗം തീര്‍ത്തത്.

Advertisement