മനം മയക്കും സാരിയഴകിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ വൈറൽ!

97

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. തെന്നിന്ത്യയുടെ പ്രിയങ്കരിയാണ് താരം. നിവിൻ പോളിയ്‌ക്കൊപ്പം പ്രേമത്തിലെ മേരിയായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി തന്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു.

Advertisements

ALSO READ

ഞാൻ ചെയ്യുന്നത് എന്റെ ജോലി ആണ് സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ ഞാൻ പറഞ്ഞോ? വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് സാധിക വേണു ഗോപാൽ

മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ പ്രേമം എന്ന ചിത്രത്തിലൂടെ അനുപമ പരമേശ്വരൻ പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ സാരിയുടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ആരാധകരുടെയും താരങ്ങളുടേയും കമന്റുകൾ നിറയുകയാണ് അനുപമയുടെ ഫോട്ടോയ്ക്ക് താഴെ. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ് ആണ് നായകൻ.

തമിഴിൽ തള്ളി പോകാതെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുപമ പൂർത്തിയാക്കി. നിന്നു കോരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ് തള്ളി പോകാതെ.

ALSO READ

അന്ന് ഞാനിട്ടിരുന്ന ഹെയർ ബാന്റ്‌ മുതൽ പ്രഗ്നൻസി കിറ്റ് വരെ ശ്രീനി സൂക്ഷിച്ചിട്ടുണ്ട് : വീഡിയോ പങ്കു വച്ച് പേർളിയും ശ്രീനിഷും

സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമാണ്. സഹോദരനോടൊപ്പമുള്ള ചിത്രങ്ങളും. സഹോദരന്റെ കോട്ട് അടിച്ച് മാറ്റി ഫോട്ടോ എടുത്തതൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു. അനുപമയെ ചുറ്റി പറ്റി പല ഗോസിപ്പുകളും ഈ ഇടയ്ക്കുണ്ടായിരുന്നു. എൻ തന്നെ ആയാലും ഈ ഫോട്ടോ കണ്ടിട്ട് കണ്ണെടുക്കാനാവുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

 

Advertisement