ഇളയമ്മ പെങ്ങളേയും കൊണ്ട് നടക്കാൻ തുടങ്ങിയെന്ന് ബന്ധു പറഞ്ഞു; ഓരോ അടി കിട്ടിയപ്പോഴും ഞാനത് പറഞ്ഞ് കൊണ്ടേയിരുന്നു; താൻ അനുഭവിച്ച നോവിനെ കുറിച്ച് സീനത്ത്

1141

നാടകരംഗത്ത് നിന്നും സിനിമയിൽ എത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ താരമാണ് സീനത്ത്. 90 കളിൽ സിനിമയിൽ എത്തിയ താരം സഹനടിയായിട്ടാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് നെഗറ്റീവ് വേഷങ്ങളിലും തിളങ്ങി. മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം.

2007ൽ പുറത്തിറങ്ങിയ പരദേശി എന്ന മോഹൻലാൽ ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. സീരിയലിലും സജീവമായിരുന്നു സീനത്ത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിൽ ഒരു പ്രധാന വേഷത്തിൽ സീനത്തും എത്തിയിരുന്നു. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു.അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് കൈനിറയെ അവസരങ്ങൾ ആയിരുന്നു ലഭിച്ചത്. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.

Advertisements

പതിനെട്ടാമത്തെ വയസ്സിലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെടി മുഹമ്മദുമായിട്ടായിരുന്നു വിവാഹം. സീനത്തിനെ വിവാഹം കഴിക്കുമ്പോൾ കെടി മുഹമ്മദിന് 54 വയസ്സുണ്ടായിരുന്നു. 16 വർഷം ഒരുമിച്ച് ജീവിച്ച ഇവർ 1993 ൽ വേർപിരിഞ്ഞു.

ALSO READ-ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ലെന്ന് പറഞ്ഞു! അവസാനമായി ജയന്റെ മുഖം കാണാൻ ശശിയേട്ടൻ അനുവദിച്ചില്ല: സീമ പറയുന്നു

അതേസമയം, അഭിനയത്തിൽ ഒരുപാട് നേട്ടമുണ്ടാക്കിയെങ്കിലും തന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഇളയമ്മ നിലമ്പൂർ ആയിഷയുടെ പിന്തുണയോടെ നാടകത്തിൽ അഭിനയിച്ചാണ് കരിയർ തുടങ്ങുന്നത്. അന്ന് മുസ്ലീം സമുദായത്തിൽ നിന്നും അഭിനയിക്കാൻ വന്നപ്പോൾ ലഭിച്ച പ്രതിസന്ധിയെ കുറിച്ച് ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് സീനത്ത് വെളിപ്പെടുത്തുന്നത്. അഭിനയിച്ചതിന് സഹോദരന്റെ കൈയ്യിൽ നിന്നും നിർത്താതെ ലഭിച്ച അടി കിട്ടിയതിന് ശേഷമാണ് താൻ കുറച്ചുകൂടി സീരിയസായി അഭിനയിക്കാൻ പോയതെന്നാണ് സീനത്ത് വെളിപ്പെടുത്തുന്നത്.

കുട്ടിക്കാലത്ത് എല്ലാവരും ചോറും കറിയും വച്ച് കളിക്കുമ്പോൾ തങ്ങൾ സ്റ്റേജ് ഉണ്ടാക്കി അവിടെ കഥ എഴുതി അഭിനയിക്കുകയാണ് ചെയ്തിരുന്നത്. ഇത്് അയിഷ ഇളയമ്മ കണ്ടതോടെയാണ് ജീവിതം മാറിയത്. ഇതോടെ അഭിനയിക്കാൻ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്കും ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ അന്ന് മുസ്ലിം കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി അഭിനയത്തിലേക്ക് വരാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല. ആയിഷ ഇളയമ്മയുടെ കാലത്ത് അതിലും ഭയങ്കരമായിരുന്നു. അവർക്ക് സ്റ്റേജിൽ കല്ലേറ് വരെ കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ അമ്മാവൻ കഥ എഴുതുന്ന ആളായിരുന്നു. പക്ഷേ എനിക്ക് പുറത്തിറങ്ങാൻ പറ്റുന്ന അവസ്ഥയല്ല. ഇളയമ്മയോട് പറഞ്ഞ് അഭിനയിക്കാൻ തീരുമാനിച്ചു. അങ്ങനെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്നൊരു നാടകം ചെയ്തു.

ALSO READ- ആദ്യം സഹോദരിയെ പ്രണയിച്ചു, പിന്നീട് സഹോദരന്റെ ഭാര്യയെ, അർജുനെ നിലയ്ക്ക് നിർത്തണമെന്ന് ബോണിയോട് സൽമാന്റെ മുന്നറിയിപ്പ്; വീട്ടിൽ കയറ്റാതായെന്ന് ബോളിവുഡ്

സഹോദരന് അഭിനയത്തോടടക്കം വലിയ എതിർപ്പാണ്. ഒരിക്കലും പെൺകുട്ടികൾ അഭിനയിക്കാൻ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരൻ ചിന്തിച്ചിരുന്നത്. പിന്നീട് സഹോദരൻ വീട്ടിൽ ഇല്ലാത്ത ദിവസമാണ് ഞാൻ റിഹേഴ്‌സലിന് പോവുന്നത്. നാടകം സ്റ്റേജിൽ കയറുന്നതിന് രണ്ട് ദിവസം മുൻപ് സഹോദരൻ വന്നു. ഇളയമ്മ പെങ്ങളെയും കൊണ്ട് നടക്കാൻ തുടങ്ങിയെന്ന് ഒരു ബന്ധു പറഞ്ഞതോടെ സഹോദരൻ തന്നെ ആ നാടകത്തിന് വിട്ടില്ലെന്ന് താരം പറയുന്നു.

അന്ന് നഷ്ടബോധത്തിൽ ഒരുപാട് കരഞ്ഞു. എനിക്ക് പകരം മറ്റൊരാളെ കൊണ്ട് അന്ന് അഭിനയിപ്പിച്ചു. കുറച്ച് കാലം കഴിഞ്ഞപ്പോൾ സ്‌കൂളിൽ ഒരു ഡാൻസ് പ്രോഗ്രാമിന് ചേർന്നു. അതിന് തിരഞ്ഞെടുത്ത പാട്ട് കള്ള് കുടിയെ പറ്റിയാണ് പറയുന്നത്. ഹാർമോണിയം വായിക്കാൻ വന്നതാകട്ടെ തന്റെ അമ്മാവനും. അദ്ദേഹം പാട്ട് കേട്ടതോടെ അത് ചെയ്യാൻ സമ്മതിച്ചില്ലെന്നും, അങ്ങനെ അതും ഒഴിവായെന്നും താരം പറയുന്നു.

പിന്നെ കുറേ കാലം കഴിഞ്ഞ് സ്‌നേഹ ബന്ധം എന്ന നാടകത്തിൽ അവസരം ലഭിച്ചു. അന്ന് സഹോദരൻ വീട്ടിലില്ലായിരുന്നു. ആ നാടകം എന്റെ അമ്മാവൻ തന്നെയാണ് എഴുതിയത്. നാടകം റിഹേഴ്‌സൽ എല്ലാം കഴിഞ്ഞ് സ്റ്റേജിൽ കയറി. ഞാൻ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തിയിരുന്നു. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടിൽ കയറിയതും അടിയോട് അടിയാണ് നടന്നതെന്നും സീനത്ത് വെളിപ്പെടുത്തുന്നു.

നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ’ എന്ന് ചോദിച്ചുകൊണ്ട് നന്നായി അടി കിട്ടി. ഓരോ അടി കിട്ടുമ്പോഴും എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അവസാനം അടി നിർത്താതെ വന്നതോടെ ഞാൻ ശ്വാസം കിട്ടാത്തത് പോലെ ഞാൻ അഭിനയിച്ചു. അങ്ങനെ അടി നിന്നു, ഉമ്മ കരയാനും തുടങ്ങിയെന്നും സീനത്ത് പറയുന്നു.

Advertisement