മോഹന്‍ലാലിന് അക്കിടി പറ്റും, ദിലീപിന് ദോഷസമയം, കാവ്യക്ക് ഭര്‍തൃയോഗമില്ല, വൈറലായി സെലിബ്രിറ്റികളുടെ ഭാവി പ്രവചനം

471

പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നവരാണ് സെലിബ്രിറ്റികളുടെ ഭാവി പ്രവചിക്കുന്ന ചില ജോത്സ്യന്‍മാര്‍. ഇപ്പോഴിതാ അത്തരത്തിലൊരു ജ്യോത്സ്യന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

Advertisements

താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മുതല്‍ സുരേഷ് ഗോപി, കാവ്യ, ദിലീപ് തുടങ്ങി ഒത്തിരി പേരുടെ ഭാവിയെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമുള്ള പ്രവചനങ്ങളാണ് ജ്യോത്സ്യന്‍ നടത്തിയത്.

Also Read: ജയസൂര്യക്കൊപ്പം മത്സരിച്ചഭിനയിക്കാന്‍ അനുഷ്‌കയും മലയാളത്തിലേക്ക്, കത്തനാരിലെ നായികയെ പരിചയപ്പെടുത്തി വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍

അഹോരാനന്ദ സ്വാമിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന് ഭാവിയില്‍ അക്കിടി പറ്റാന്‍ സാധ്യതയുണ്ടെന്നും, അ്ദദേഹം മന്ത്രിയാവുമെന്നും അദ്ദേഹം വളരെ സൂക്ഷിക്കേണ്ട സമയമാണിതെന്നും സ്വാമി പറയുന്നു.

മകരക്കൂറ് രാശിക്കാരനും ഉത്രാടം നക്ഷത്രക്കാരനുമായ ദിലീപിനും അതിന് ദോഷ സമയമാണ്. മഞ്ജു വാര്യര്‍ എല്ലാ ദൈവാധീനവുമുള്ള ആളാണെന്നും കാവ്യക്ക് ഭര്‍തൃയോഗമില്ലെന്നും തിരുവാതിര നക്ഷത്രമാണ് കാവ്യയുടേതെന്നും സ്വാമി പറയുന്നു.

Also Read: പണ്ട് പൂര്‍ണ്ണിമക്കായിരുന്നു സ്‌നേഹക്കൂടുതല്‍, ഇപ്പോള്‍ എന്നെ കാണാന്‍ ഓടിയെത്തുന്നത് അലംകൃതയും സുപ്രിയയും, മരുമക്കളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നു

സുരേഷ് ഗോപി ഇനിയും ജീവിതത്തില്‍ ഉയരും. അദ്ദേഹത്തിന്റെ ദുഃഖങ്ങളെല്ലാം തീര്‍ന്നുവെന്നും ചിലപ്പോള്‍ മനഃദുഃഖം ഉണ്ടായേക്കാമെന്നും സ്വാമി പറഞ്ഞു. ഈ വൈറല്‍ പ്രവചനത്തിന് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Advertisement