കീർത്തി സുരേഷിനെ കുറിച്ച് വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

17

യുവ നടൻ വിശാലിനെതിരെ അതിരൂക്ഷവിമർശനമുന്നയിച്ചതിന് പിന്നാലെ നടി ശ്രീ റെഡ്ഡി സഹപ്രവർത്തകരായ നായികമാർക്ക് നേരെയയും.

സമൂഹമാധ്യമങ്ങളിൽ വിവാദപരാമർശങ്ങൾ നടത്തി മുൻപെ കുപ്രസിദ്ധി നേടിയതാണ് ശ്രീറെഡ്ഡി.

Advertisements

കീർത്തി സുരേഷാണ് ഇത്തവണ ശ്രീറെഡ്ഡിയുടെ വാക്ശരങ്ങൾക്കിരയായത്. അതിന് എരിവുകൂട്ടാനായി സായ് പല്ലവിയുടെ പേരും ശ്രീറെഡ്ഡി തന്റെ കഥകളിലേക്ക് വലിച്ചിട്ടു.

ഒരേ വിമാനത്തിൽ യാത്രചെയ്യുകയായിരുന്ന കീർത്തി സുരേഷിനെ താൻപോലും മനസിലാക്കിയില്ലെന്നും തന്റെ ഒപ്പം സെൽഫിയെടുത്ത് മടങ്ങിയവർക്കും കീർത്തിയെ മനസ്സിലായില്ലെന്നാണ് നടിയുടെ പോസ്റ്റ്.

ഞങ്ങൾ ഒരേ വിമാനത്തിലായിരുന്നു. എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെൽഫിയെടുത്ത് മടങ്ങി.

പക്ഷെ ഞാനടക്കം കീർത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിന് ശേഷം ഒരു രോഗിയെപ്പോലെയായിരിക്കുന്ന കീർത്തി. സത്യത്തിൽ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്.

സംവിധായകൻ പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീർത്തിയുടെ കഴിവല്ല. അതേസമയം സായ് പല്ലവി സൂപ്പറാണ് -എന്നായിരുന്നു ശ്രീറെഡ്ഡിയുടെ പോസ്റ്റ്.

ഇതിന് പിന്നാലെ സൈബർ ഇടത്തിൽ കീർത്തി ആരാധകർ ശ്രീയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരു ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ് കീർത്തി ശരീരഭാരം കുറച്ചത്.

കഴിഞ്ഞ ദിവസം വിശാലിനെതിരെ പീഡനാരോപണപരാതിയുമായാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്.

വിശാൽ താനടക്കം നിരവധിപേരെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് അമ്മയുടെ പേരിലും തന്റെ കരിയറിന്റെ പേരിലും ആണയിടുന്നെന്നായിരുന്നു പോസ്റ്റ്.

Advertisement