വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്.
പൊതുവെ എല്ലാവരേയും തന്റെ കൗണ്ടറുകളിലൂടെ വീഴ്ത്തുന്ന ബിനു അടിമാലിയെ പോലും കട്ടയ്ക്ക് നില്ക്കുന്ന പ്രകടനവുമായി പിന്നിലാക്കാറുണ്ട് ശ്രീവിദ്യ. ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയി ക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ശ്രീവിദ്യയും അഭിനയിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇന്ന് നടി. യൂട്യൂബില്ശ്രീവിദ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. തന്റെ ഭാവിവരനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. രാഹുലാണ് വരന്. ജീംബൂബാ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് രാഹുല്‍.
ഇപ്പോഴിതാ രാഹുലും ശ്രീവിദ്യയും ഒ്ന്നിച്ചെത്തിയിരിക്കുകയാണ് സ്റ്റാര്‍ മാജിക് വേദിയില്‍. വാലന്റൈന്‍സ് ഡെ സ്പെഷ്യല്‍ എപ്പിസോഡിലാണ് ഇരുവരും ഒന്നിച്ചെത്തിയിരിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇരുവരും വളരെ സന്തോഷത്തോടെയാണ് വേദിയിലേക്ക് എത്തിയത്. ബിനുചേട്ടന് ഇനി അല്‍പ്പം വിശ്രമിക്കാം എന്നായിരുന്നു സ്റ്റേജിലെത്തിയപ്പോള്‍ രാഹുല്‍ പറഞ്ഞത്. ഇതിനു മറുപടിയായി സാധനം കൊണ്ടുവന്നിട്ടുണ്ടോ എന്നും തനിക്ക് തല പെരുത്തിട്ട് വയ്യ എന്നുമായിരുന്നു ഇതിന് മറുപടിയായി ബിനു പറഞ്ഞത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.