മലപ്പുറത്തെ മൂസയ്ക്ക് ദുബായിലും ഗംഭീര വരവേല്‍പ്പ്; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയം ആഘോഷിച്ച് സുരേഷ് ഗോപിയും താരങ്ങളും!

46

സുരേഷ് ഗോപി എന്ന നടന്‍ മലയാളികള്‍ക്ക് അഭിമാനം തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം, സിനിമാ ലോകത്ത് സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ പിന്നെയുള്ള ഹീറോ ആരാധകര്‍ക്ക് സുരേഷ് ഗോപിയാണ്. ഇടയ്ക്ക് സിനിമകളില്‍ നിന്നും മാറി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ താരം പിന്നീട് പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ചിത്രം തിയ്യേറ്ററിലും ഒടിടിയിലും ഒരുപോലെയാണ് വിജയം തീര്‍ത്തത്. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സമീപിക്കുന്ന താരത്തിന് ആരാധകരാലും സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും സിനിമയ്ക്ക് അകത്തും പുറത്തും അനുഭവിച്ചറിഞ്ഞവരുണ്ട്. ഇപ്പോള്‍ താരത്തിന്റേതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത് മേ ഹൂം മൂസ എന്ന ചിത്രമാണ്.

Advertisements

ഏറെ ചിരിപ്പിക്കുന്ന ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ കാണാത്ത താരത്തെയാണ് ചിത്രത്തില്‍ കാണുന്നതെന്നാണ് പ്രേക്ഷകരും പറയുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 30ന് ആണ് റിലീസായത്.പ്രേക്ഷക പിന്തുണയോടെ ചിത്രം വിദേശത്തും നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷവും അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സുരേഷ് ഗോപിയും പങ്കുവെച്ചിട്ടുണ്ട്.

ALSO READ- പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന മനുഷ്യന്‍; പ്രൊഡ്യൂസര്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയില്‍ അഭിമാനിക്കാമെന്ന് ജോണ്‍ ബ്രിട്ടാസ്

ദുബായിലാണ് ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. ഇതില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ സുരേഷ് ഗോപിയെ മലപ്പുറത്തെമൂസ എന്ന് കരഘോഷത്തോടെ വിളിച്ച് വരവേല്‍ക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.

ALSO READ- നിശ്ചയത്തിന് മുന്‍പ് പറയാമായിരുന്നു; രണ്ട് കുടുംബങ്ങളെ അപമാനിച്ചിട്ട് പോകേണ്ടിയിരുന്നില്ല, പൊന്നു ഒളിച്ചോടിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനും അമ്മയും

ദുബായിയില്‍ വച്ചുള്ള ‘മേം ഹും മൂസ’ വിജയാഘോഷ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. സൈജു കുറുപ്പും മിഥുനും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് മേം ഹും മൂസ’ നിര്‍മ്മിച്ചത്.

ചിത്രത്തില്‍ പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ തുടങ്ങിയ നിരവധി താരങ്ങളാണ് വേഷമിട്ടിരിക്കുന്നത്.

Advertisement