ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കയച്ച മൃതദേഹം മാറി; വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം എത്തിയത് ചെന്നൈ സ്വദേശിയുടേത്

13

അമ്പലവയല്‍: അബുദാബിയില്‍ വെച്ച്‌ മരിച്ച വയനാട്​ ജില്ലയിലെ അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. അമ്പലവയല്‍ തായ്​കൊല്ലി ഒതയോത്ത്​ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസ​​ന്റെ മകന്‍ നിഥിന്റെ(30) മൃതദേഹത്തിന് പകരം, ഗള്‍ഫില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറുകയായിരുന്നു.

ഇന്ന്​ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തി​െലത്തിയ മൃതദേഹം പിന്നീട്​ അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. തുടര്‍ന്നാണ്​​ ഗള്‍ഫില്‍ നിന്ന്​ മൃത​ദേഹം മാറിയ വിവരം ലഭിക്കുന്നത്​.

Advertisements

നിഥി​ന്റെ മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന്​ മൈസൂരുവില്‍ കൊണ്ടുവരികയും ചെയ്യും. ചെന്നൈ സ്വദേശിയുടെ മൃതദേഹവും മൈസൂരുവിലെത്തിച്ച്‌ പരസ്​പരം​ കൈമാറാനാണ്​ ഉദ്ദേശിക്കുന്നത്​.

Advertisement