ഈ സിനിമ ഓടുമെന്ന് ഞാൻ കരുതുന്നില്ല, ശ്രീനിവാസനെന്ന വന്മരം ഈ സിനിമയോടെ വീണു എന്നാണ് ഞാൻ കരുതിയത്; അച്ഛനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

83

മലയാളത്തിലെ മിന്നും താരം ശ്രീനിവാസന്റെ മകനും, സംവിധായകനും, നടനുമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് ധ്യാനിന്റെ ശ്രീനിവാസനെ കുറിച്ചുള്ള വാക്കുകളാണ്

സ്റ്റാർ മാജിക്കിന്റെ ക്രിസ്മസ് ന്യൂ ഇയർ സ്‌പെഷൽ എപ്പിസോഡിൽ എത്തിയപ്പോഴാണ് രസകരമായ സംഭവം ധ്യാൻ പങ്ക് വെച്ചത്. ജീവിതത്തിൽ വളരെ അധികം ഇൻസ്പിരേഷനായിട്ടുള്ള സംഭവമാണെന്ന് പറഞ്ഞുകൊണ്ടാണ് ധ്യാൻ തുങ്ങുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിച്ചിരുന്നു, ഞങ്ങൾ രണ്ട് പേരുടെയും ഭാഗത്ത് കോമണായ തെറ്റുകൾ ഉണ്ടായിട്ടുണ്ട്; അനുശ്രീ

കഥ പറയുമ്പോൾ സിനിമ കഴിഞ്ഞ സമയത്തുണ്ടായ അനുഭവമാണ്. അതിന്റെ ഡബ്കട്ടായ സമയത്ത് സിഡിയിലാക്കി അച്ഛൻ വീട്ടിൽ വന്നു. അച്ഛനറിയാതെ ഞാൻ ഈ സിനിമ ഇരുന്ന് കണ്ടു. ഡബ്ബ് ചെയ്യുന്നതിന്റെ മുൻപെയാണ് അത്. അതെനിക്ക് ഇഷ്ടമായില്ല. ശ്രീനിവാസൻ എന്ന വൻമരം ഇവിടെ വീണു എന്നായിരുന്നു ഞാൻ വിചാരിച്ചത്.

രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ വീട്ടിൽ വന്നപ്പോൾ രാത്രി ഈ സിനിമ കാണാനിരുന്നു. എന്നേയും വിളിച്ചു. ഞാൻ സിനിമ കണ്ട കാര്യമൊന്നും അച്ഛനോട് പറഞ്ഞിരുന്നില്ല. എന്നേയും വിളിച്ചു. കണ്ടതാണെന്നൊന്നും ഭാവിക്കാതെ ഞാനും കൂടെയിരുന്നു. എങ്ങനെയുണ്ട് ഈ സിനിമ എന്ന് ചോദിച്ചു. ഞങ്ങൾ ഓപ്പണായി സംസാരിക്കുന്ന കാലമായിരുന്നു അത്. ഈ സിനിമ ഓടുമെന്ന് എനിക്ക് തോന്നുന്നില്ല. മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർഹിറ്റായിരിക്കും ഈ സിനിമ എന്നായിരുന്നു പുള്ളി എന്നോട് പറഞ്ഞ മറുപടി.

Also Read
വിദേശയാത്രയിലെ ചിത്രവുമായി താരദമ്പതികൾ, മഞ്ഞ്‌പ്പോലെ നൈർമ്മല്യം എന്ന് ആരാധകർ

മാസങ്ങൾ കഴിഞ്ഞ് ക്രിസ്മസ് അടുപ്പിച്ച് ഈ സിനിമ റിലീസ് ചെയ്തു. കൂട്ടുകാർക്കൊപ്പമായി ഞാൻ സിനിമ കാണാനായി പോയി. ആ സിനിമ രണ്ട് തവണ വീട്ടിലിരുന്ന് കണ്ട ഞാൻ തിയേറ്ററിലിരുന്ന് കരഞ്ഞു. തിയേറ്ററിലുണ്ടായിരുന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞത് ഞാൻ കണ്ടിരുന്നു.ഒരു സീൻ കൊണ്ട് ഇത്രയും മാജിക്കുണ്ടാക്കാൻ പറ്റുമെന്ന് മാസങ്ങൾക്ക് മുൻപ് അദ്ദേഹം മനസിൽ കണ്ടിരുന്നു. അതാണ് മികച്ചതെന്നായിരുന്നു ധ്യാൻ പറഞ്ഞത്.

Advertisement