ഞാൻ ഗന്ധർവ്വനിൽ നായകനാകേണ്ടത് ഞാൻ ആയിരുന്നു പക്ഷേ വേഷം ലഭിക്കാതെ പോയതിന് കാരണം ഇതാണ്, വെളിപ്പെടുത്തലുമായി നിയാസ്

1234

ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ക്ഷണക്കത്ത് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തി ഇപ്പോൾ സീരിയൽ പ്രേമികളുടേയും പ്രിയങ്കരനായി താരമായി മാറിയ നടനാണ് നിയാസ് മുസ്ലിയാർ. വർഷങ്ങളായി അഭിനയ രംഗത്തുളള താരം നായകനായും വില്ലനായും സഹനടനായുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

സീ കേരളം ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായ മനം പോലെ മംഗല്യം എന്ന സീരിയലിലൂടെയാണ് നിലവിൽ നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. മീരാ നായർ, സ്വാസിക തുടങ്ങിയവരാണ് നിയാസിനൊപ്പം പരമ്പരയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

Advertisements

Also Read
മുകേഷ് ആ പറഞ്ഞത് എനിക്ക് സഹിച്ചില്ല, മുഖത്ത് നോക്കി ഒരു തെറി പറഞ്ഞിട്ട് ഞാൻ ജഗദീഷിനേയും സിദ്ധീഖിനേയും നായകൻമാരാക്കി, പടം സൂപ്പർഹിറ്റായി: വെളിപ്പെടുത്തലുമായി തുളസീദാസ്

ഇപ്പോഴിതാ മലയാളത്തിന്റെ ക്ലാസിക് ഡയറക്ടർ പി പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചുളള ഒരനുഭവം പങ്കുവെക്കുകയാണ് നിയാസ്. സിനിമാ ദിക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിയാസിന്റെ തുറന്നു പറച്ചിൽ.

സിനിമയിലേക്ക് വന്നതിന് കാരണം സംവിധായകൻ എഎം നസീറാണ് എന്ന് നടൻ പറയുന്നു. നസീർ വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. ക്ഷണക്കത്ത് എന്ന സിനിമയിൽ. നസീറിന്റെ ജ്യേഷ്ഠനും സംവിധായകൻ ടി കെ രാജീവ് കുമാറും തമ്മിലുളള അടുപ്പത്തിന്റെ പുറത്ത് സിനിമയിലെത്തി.

ഈ ക്യാരക്ടറിന് നോക്കുന്ന സമയത്ത് എന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു. നസീറാണ് പറഞ്ഞത്; ഒരു സിനിമ വന്നിട്ടുണ്ട്. നായക വേഷമാണ്, നിനക്ക് താൽപര്യമുണ്ടെങ്കിൽ നീ പോയി സിനിമയുടെ ടീമിനെ കാണണം എന്ന്. അങ്ങനെ ഞാൻ പോയി കണ്ടു നവോദയയിലാണ് പോവുന്നത്. അവര് ക്ഷണക്കത്തല്ല ആദ്യം പ്ലാൻ ചെയ്തത്.

അവർ പ്ലാൻ ചെയ്തത് വേറൊരു സിനിമയാണ്. പ്രൊഡ്യൂസറും അവരല്ല, നവോദയ ആയിരുന്നു. പക്ഷേ ഈ സിനിമ പദ്മരാജൻ ഞാൻ ഗന്ധർവ്വൻ എന്ന പേരിൽ സിനിമ എടുക്കുന്നു. ഒരേകഥ തന്നെയാണ് അങ്ങനെ ഇത് നവോദയ അറിഞ്ഞു.

Also Read
എനിക്ക് ഒന്നും മറച്ചുവെയ്ക്കാൻ അറിയില്ല, പ്രണയം മണിക്കുട്ടനോട് പറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, മനസു തുറന്ന് സൂര്യ ജെ മേനോൻ

അപ്പോ പദ്മരാജൻ ചെയ്യുന്ന സിനിമ പോലെ സെയിം കഥ എടുക്കാൻ പറ്റില്ലല്ലോ. അവര് ആ പ്രോജക്ട് ഉപേക്ഷിച്ചു.
അത് കഴിഞ്ഞാണ് ക്ഷണക്കത്ത് എന്ന സിനിമ വന്നത്. നിർമ്മാതാക്കളായി സെൻട്രൽ പിക്ചേഴ്സ് വന്നു. ആക്ടേഴ്സിനെ എല്ലാവരെയും അതേപോലെ നിർത്തിയിട്ട് പ്രൊഡ്യൂസറും മാറി, കഥയും മാറി.

അങ്ങനെയാണ് ക്ഷണക്കത്ത് വരുന്നത്. അല്ലെങ്കിൽ ഞാൻ ഗന്ധർവ്വൻ എന്ന ആ കഥയിൽ ചിലപ്പോ ഗന്ധർവ്വനായിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട് ഞാൻ എത്തുമായിരുന്നു, ചിലപ്പോ തിരിച്ചാവാം എന്ന് നിയാസ് പറയുന്നു.

Advertisement