താനും റിമി ടോമിയും തമ്മിൽ നാത്തൂൻ പോര് ഒന്നുമുണ്ടാകത്തതിന്റെ കാരണം വെളിപ്പെടുത്തി നടി മുക്ത

1087

നിരവധി സിനിമകളിലേയും സീരിയലുകളിലേയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മുകത. തമിഴടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുമ്പോഴാണ് മുക്ത വിവഹിതയാകുന്നത്. വിവാഹത്തിന് ശേഷം സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന നടി മിനിസ്‌ക്രീൻ പരമ്പരകളിൽ സജീവമാണ്.

കൂടത്തായി എന്ന പരമ്പരയിൽ കൂടി തകർപ്പൻ പ്രകടനമായിരുന്നു മുക്ത കാഴ്ച വെച്ചത്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ് ഇവർക്ക് ഒരു മകളുമുണ്ട്. അതേ സമയം റിമിയെന്ന നാത്തൂനെ കുറിച്ചും വിവാഹ ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മുക്ത ഇപ്പോൾ.

Advertisements

മുക്തയടെ വാക്കുകൾ ഇങ്ങനെ:

Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്

നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാൻ. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ടാണ്. ഫുൾടൈം ഞാൻ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിർബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷൻ നന്നായി കൊണ്ടുപോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ. ഞാനും റിമി ചേച്ചിയും തമ്മിൽ കാണുന്നത് തന്നെ അപൂർവ്വമാണ്.

നാത്തൂൻ പോരൊന്നുമുണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം. ഏലൂരെ വീട്ടിൽ ഞാനും റിങ്കുവേട്ടനും മോളും മാത്രമേയുള്ളൂ. ചേച്ചിയും മമ്മിയും ഒരു വീട്ടിൽ ഏട്ടന്റെ അനിയത്തിയും ഭർത്താവും ഒരു വീട്ടിൽ. എല്ലാവരും ഓരോരോ വീടുകളിൽ. ഓണത്തിനോ ക്രിസ്മസിനോ ഈസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായിട്ട് മാസത്തിൽ പകുതി വീട്ടിൽ കാണില്ല.

ചേച്ചി വരുമ്പോഴേക്കായിരിക്കും എന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ വരുന്നത്. അപ്പോൾ ഞാൻ പോകും വിശേഷാവസരങ്ങളിൽ മാത്രം കണ്ടുമുട്ടുമ്പോൾ നാത്തൂൻ പോരിന് നേരമെവിടെ? കല്യാണം കഴിഞ്ഞ് സീരിയലുകളിലഭിനയിച്ചെങ്കിലും സിനിമയിൽ അഭിനയിക്കാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. നല്ല ഓഫറുകൾ വരാത്തത് കൊണ്ടുതന്നെയാണ് എന്നാണ് മറുപടി.

Also Read
പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്: അനു സിത്താര

അച്ഛനുറങ്ങാത്ത വീടും നസ്രാണിയും ഇമ്മാനുവേലുമല്ലാതെ എനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരുപാടു കഥാപാത്രങ്ങളൊന്നും മലയാളത്തിൽ നിന്ന് കിട്ടിയിട്ടില്ല. കൂടുതൽ അവസരങ്ങൾ കിട്ടിയത് തമിഴിൽ നിന്നാണ്. ഇനി അഭിനയിക്കേണ്ടെന്ന് ഏട്ടൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, ഞാൻ മറ്റൊന്നിനും സമയമില്ലാത്തത്ര തിരക്കിൽപ്പെട്ട് പോകുന്നത് ആൾക്കത്ര താല്പര്യമില്ല. സിനിമയിൽ എനിക്ക് കിട്ടിയിട്ടുള്ളതിലേറെയും ദുഃഖപുത്രിയുടെ വേഷങ്ങളാണ്.

അതിൽ നിന്ന് വ്യത്യസ്തമായിരുന്നു കൂടത്തായിയെന്ന സീരിയലിലെ വേഷം. മൂന്ന് പ്രാവശ്യം ഞാൻ വേണ്ടെന്നു വച്ച സീരിയലായിരുന്നു അത്. പിന്നെയും പിന്നെയും അത് കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തേക്ക് തന്നെ വന്നു. പല കാരണങ്ങളാലും പല ആർട്ടിസ്റ്റുകളും ആ കഥാപാത്രം വേണ്ടെന്നു പറഞ്ഞിട്ടുണ്ടാവും.

വീണ്ടും എന്നെത്തേടി ആ കഥാപാത്രം വന്നപ്പോൾ എനിക്ക് വിധിച്ചതായിരിക്കും അതെന്ന് തോന്നി. ആ സമയത്ത് അത്രയും വിവാദമായി നിന്ന കൂടത്തായി കേസിലെ നായികയാകുമ്പോഴും ഒരുപാട് ടെൻഷനുണ്ടായിരുന്നു. വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം. ഞാനാ കഥാപാത്രം ചെയ്താൽ ശരിയാകുമോ എന്ന പേടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

Also Read
ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങി,മാറ്റം അനിവാര്യമാണെന്ന് തോന്നി: വെളിപ്പെടുത്തലുമായി പ്രയാഗ മാർട്ടിൻ

സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആഗ്രഹിച്ചതിനപ്പുറം നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രം കൂടത്തായിയിൽ കിട്ടി. 2007 മുതൽ ഞാനഭിനയിക്കുന്നു. കൂടത്തായിയിലെ ഡോളിയായി വേഷമിട്ട് കാമറയ്ക്ക് മുന്നിൽ നിന്നപ്പോഴുള്ള ഫീൽ അതിന് മുൻപ് ഒരിക്കലും എനിക്ക് കിട്ടിയിട്ടില്ലെന്നും നമ്മൾ കഥാപാത്രമായി മാറുന്നപോലൊരു അനുഭവം ഉണ്ടായി എന്നും മുക്ത പറയുന്നു.

Advertisement