ജീവിതത്തിൽ വീണ്ടുമൊരു സന്തോഷം കുടി, വെളിപ്പെടുത്തലുമായി മിയ, ഞങ്ങൾ കാത്തിരുന്നത് എന്ന് ആരാധകർ

1296

മിനി സ്‌ക്രീനിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മിയാ ജോർജ്. കഴിഞ്ഞ ലോക്ഡൗണിൽ യിരുന്നു നടി മിയ ജോർജ് വിവാഹിതയാവുന്നത്.വിവാഹം കഴിഞ്ഞ ഉടൻ നടിമാർ സിനിമയിൽ നിന്ന് മാറി കുടുംബ ജീവിതത്തിലേക്ക് പോവുന്നതാണ് പതിവ്.

താൻ ആ പതിവിലേക്ക് ഇല്ലെന്നും അഭിനയത്തിൽ സജീവമായിരിക്കുമെന്നും മിയ ആരാധകരോട് പറഞ്ഞിരുന്നു. പക്ഷേ താരം വിവാഹം കഴിഞ്ഞ് അധികെ വൈകാതെ ഗർഭിണിയാവുകയും മാസങ്ങൾക്ക് മുൻപ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തതോടെ കൂടി മിയയുടെ തിരിച്ച് വരവ് ഉടനെ ഉണ്ടാവില്ലെന്ന് പലരും കരുതി.

Advertisements

സെപ്റ്റംബറിൽ മിയയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഇതിനിടയിൽ ഒരു ആൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുൻപ് ആയിരുന്നു മിയയുടെ പിതാവിന്റെ വേർപാടുണ്ടാകുന്നത്. ഇതോടെ താരകുടുംബം വലിയ വേദനയിലായിരുന്നു. എന്നാലിപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കൊണ്ടാണ് മിയ എത്തിയിരിക്കുന്നത്.

Also Read
ഒടുവിൽ ലക്ഷ്മി ഗോപാലസ്വാമി വിവാഹിത ആകുന്നു, വരൻ പ്രമുഖ മലയാള നടൻ എന്ന് റിപ്പോർട്ടുകൾ

സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടിയാണ് പുതിയ പോസ്റ്റിലൂടെ മിയ പങ്കുവെച്ചിരിക്കുന്നത്. പ്രസവം കഴിഞ്ഞെങ്കിലും അതിവേഗം സൗന്ദര്യം തിരിച്ച് പിടിച്ച് അഭിനയ മേഖലയിൽ സജീവം ആകാൻ ഒരുങ്ങുകയാണ് നടിയിപ്പോൾ. സാരി ഉടുത്ത് അതീവ സുന്ദരിയായി നിൽക്കുന്നൊരു വീഡിയോയാണ് മിയ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജോലി ചെയ്യുന്ന അമ്മ എന്ന പദവി താനിപ്പോൾ ആസ്വദിക്കുന്നു എന്ന കുറിപ്പ് കൂടി ഇതിനൊപ്പം പങ്കുവെച്ചു. വർക്കിങ് വുമൺ, ബാക്ക് ടു വർക്ക്, ഷൂട്ട് മൂഡ് ഓൺ എന്നിങ്ങനെയുള്ളവ ഹാഷ് ടാഗിലും നടി കൊടുത്തിട്ടുണ്ട്. നടി ശിവദ, ഗായിക ജ്യോത്സന, തുടങ്ങി താരങ്ങളും നൂറ് കണക്കിന് ആരാധകരടക്കം നിരവധി പേരാണ് മിയയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

സൂപ്പർ അമ്മ എന്നായിരുന്നു ശിവദയുടെ കമന്റ്. സ്നേഹം പങ്കുവെച്ച് ജ്യോത്സനയും എത്തി. മിയ പഴയതിനെക്കാൾ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർക്ക് പറയാനുള്ളത്. സാധാരണ കുഞ്ഞുങ്ങൾ ജനിക്കുന്നതോട് കൂടി കരിയർ വേണ്ടെന്ന് വെക്കുന്ന നായികമാർക്ക് മിയ ഒരു മാതൃകയായിരിക്കും എന്ന കമന്റുകളും ഉയർന്ന് വരുന്നുണ്ട്. മിയ സിനിമയിലേക്കാണോ അതോ പരസ്യ ചിത്രത്തിൽ മോഡലായി എത്തുന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വൈകാതെ സിനിമാഭിനയത്തിൽ നടി സജീവമാവും എന്ന് തന്നെയാണ് അറിയുന്നത്. ഭർത്താവും കുടുംബവുമെല്ലാം തന്റെ അഭിനയ ജീവിതത്തിന് മുഴുവൻ സപ്പോർട്ടും നൽകി കൂടെ നിൽക്കുന്നതിനെ കുറിച്ച് മുൻപ് നടി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉടനെ സിനിമയിൽ പ്രതീക്ഷിക്കാമെന്നും കരുതുന്നു.

ഇൻട്രു നേട്രു നാളൈ 2 എന്ന തമിഴ് സിനിമയും മലയാളത്തിൽ സിഐഡി ഷീല എന്നിങ്ങനെ രണ്ട് സിനിമകളാണ് മിയയുടേതായി വരാനിരിക്കുന്നത്. തമിഴിൽ തന്നെ ഒരുക്കിയ കോബ്ര എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്തിട്ടില്ല.

അതേ സമ.ം 2020 ലായിരുന്നു ബിസിനസുകാരനും എറണാകുളം സ്വദേശിയുമായ അശ്വിൻ ഫിലിപ്പും മിയ ജോർജും തമ്മിൽ വിവാഹിതരാവുന്നത്. മാട്രിമോണിയയിൽ സൈറ്റിലൂടെ വീട്ടുകാർ തമ്മിൽ കണ്ട് ആലോചിച്ച പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു ഇരുവരുടേതും.

Also Read
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപ്പോൾ, കിടിലൻ ചിത്രങ്ങളുമായി അനന്യ, ഏറ്റെടുത്ത് ആരാധകർ

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ നടി ഗർഭിണിയായി. കൊവിഡ് കാലമായത് കൊണ്ട് ചിത്രീകരണ തിരക്കുകളിൽ നിന്നെല്ലാം മിയ മാറി നിൽക്കുകയായിരുന്നു. മകൻ ലൂക്കയുടെ ചിത്രങ്ങളും മിയ പുറത്ത് വിട്ടിരുന്നു. അങ്ങനെ വിവാഹവും മാമോദീസയുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് പിതാവ് ജോർജ് അന്തരിച്ചത്.

Advertisement