മോൾക്കും അത് ശീലമായി, അവളാണ് അമ്മാ കോടതിയിൽ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് എന്നോട് ചോദിക്കുന്നത്: വിവാഹ മോചനത്തെ പറ്റി അഞ്ജലി നായർ

66

വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അഞ്ജലി നായർ. നായികയായിട്ടല്ലെങ്കിലും ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അഞ്ജലി നായർ കയറികൂടുകയായിരുന്നു.

പുലിമുരുകൻ എന്ന മലയാളത്തിലെ ആദ്യ 100 കടിക്ലബ്ബ് സിനിമയിൽ ലാലേട്ടന്റെ അമ്മയായി വേഷമിട്ടപ്പോൾ തന്നെ അഞ്ജലി ആരാധകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു. അടുത്തിടെ തരാരാജാവിന്റെ തന്നെ ദൃശ്യം 2 എന്ന സിനിമയിൽ എത്തിയതോടെ അഞ്ജലി ഏറെ ശ്രദ്ദിക്കപ്പെടുകയായിരുന്നു.

Advertisements

എന്നാൽ ദൃശ്യം 2 ലെ കഥാപാത്രത്തിന്റെ വിജയവാർത്തകൾക്ക് പിന്നാലെ അഞ്ജലിയുടെ വിവാഹമോചന വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് അഞ്ജലിയെ വിവാഹം ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഒരു മകളുണ്ട് അഞ്ജലിക്ക്.

അതേ സമയം ഏതാണ്ട് 9 വർഷങ്ങളായി ഇവർ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. 2012 ഏപ്രിൽ മുതൽ തങ്ങൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതാണെന്നാണ് അഞ്ജലി പറയുന്നത്. വിവാഹമോചനം കിട്ടുമ്പോൾ കിട്ടിയാൽ മതി അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന മട്ടിലാണ് ഞങ്ങളെന്നായിരുന്നു അഞ്ജലി നായർ പറഞ്ഞത്.

കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഞ്ജലി നായർ ഇങ്ങന പറഞ്ഞത് അഞ്ജലിയും വാക്കുകൾ ഇങ്ങനെ:

എന്റെ കൂടെയാണ് ആവണി മോൾ. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തിരക്കില്ലെങ്കിൽ അനീഷ് വന്ന് കാണും. അവർ ഏതെങ്കിലും മാളിൽ കറങ്ങാൻ പോകും. അവൾക്ക് കഴിക്കാൻ പുള്ളി എന്തെങ്കിലും വാങ്ങി കൊടുക്കും. പിന്നെ തിരിച്ച് എന്റെ വീട്ടിൽ കൊണ്ടാക്കും. എത്രയോ കാലമായി നടക്കുന്ന കാര്യമാണത്.

മോൾക്കും അത് ശീലമായി അവളാണ് എന്നോട് അമ്മാ കോടതിയിൽ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് ചോദിക്കുന്നത്. എന്നാണ് ഇനി അച്ഛൻ വരിക, എന്നൊക്കെ അവൾ വളരെ സാധാരണ മട്ടിലാണ് ചോദിക്കാറ്. ദൃശ്യം 2ൽ വന്നതിന്റെ പേരിൽ വിവാഹമോചന വാർത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും.

എന്തായാലും ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാർത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ. ഏതോ ഒരു ഷോർട്ട് ഫിലിമിന് വേണ്ടി നാടക നടനായ കണ്ണൻ നായർക്കൊപ്പം ഞാൻ വിവാഹ വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോയുണ്ട്.

ഒരു സീനിൽ ചുവരിൽ വെക്കാനായി ഷൂട്ടിങ്ങിനിടയിൽ എടുത്ത കപ്പിൾ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരിൽ ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചുവെന്നും അഞ്ജലി പറയുന്നു.

Advertisement