പ്രണയ പരാജിതയല്ല, കൂട്ടിന് ഒരാളെ വൈകാതെ തന്നെ കണ്ടെത്തും; തുറന്ന് പറഞ്ഞ് നടി ഗൗരി നന്ദ

370

മലയാളത്തിന്റെ സൂപ്പർതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ താരമാണ് ഗൗരി നന്ദ. അടുത്തിടെ ഇറങ്ങിയ പൃഥിരാജ് ബിജുമേനോൻ ചിത്രം അയ്യപ്പനും കോശിയ്ക്കും മുൻപ് ഏഴോളം ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും അതൊന്നും അധികമാരാലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

എന്നാൽ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി ഗൗരി. ചിത്രത്തിലെ ട്രൈബൽ കഥാപാത്രമായ കണ്ണമ്മയെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ ഭാവി സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗരി.

Advertisements

ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ഗൗരി മനസ് തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: കരിയറിൽ വിജയം ഉണ്ടാക്കാൻ കഴിയുന്നവർക്ക് മാത്രമേ കുടുംബ ജീവിതത്തിലും വിജയിക്കാൻ കഴിയൂവെന്നാണ് കരുതുന്നത്. കരിയറിൽ ഞാനിപ്പോഴാണ് സ്റ്റേബിളായത്. പക്ഷെ വിജയിക്കാൻ ഇനിയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോകാനുണ്ട്.

അച്ഛൻ പ്രഭാകര പണിക്കർ, എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മരിച്ചതാണ്. തൃപ്പുണിത്തുറയിലെ ഫ്‌ളറ്റിൽ ഞാനും അമ്മയുമാണ് താമസം. സഹോദരി വിവാഹമൊക്കെ കഴിച്ചു സെറ്റിൽഡാണ്. ഞാനൊരു പ്രണയ പരാജിതയോ പ്രണയിച്ചു കൊണ്ടിരിക്കുന്നവളോ അല്ല. തീർച്ചയായും ഒരുപാട് വൈകാതെ കൂട്ടിന് ഒരാളെ കണ്ടെത്തുമെന്നും ഗൗരി നന്ദ പറയുന്നു.

സുരേഷ് ഗോപി നായകനായി എത്തിയ കന്യാകുമാരി എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് മോഹൻലാൽ നായകനായി എത്തിയ ലോഹം, കനൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement