ആ ഒരു കാര്യത്തിൽ മാത്രം ഞാൻ വിവാഹത്തിന് മുൻപേ തന്നെ സമ്മതം വാങ്ങിയിരുന്നു: തുറന്നു പറഞ്ഞ് നിത്യാ ദാസ്

590

ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ഈ മുഴുനീള ഹാസ്യചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് നടി നിത്യാ ദാസ്.

മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് ദിലീപ്, നിത്യാ ദാസ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും ടിവിയിൽ സൂപ്പർഹിറ്റാണ്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ നിത്യാ ദാസ് വേഷമിട്ടത്. ബസന്തി എന്ന നാടോടി പെൺകുട്ടിയായിട്ടാണ് ഈ പറക്കും തളികയിൽ ആദ്യം നിത്യ എത്തുന്നത് . പിന്നീടാണ് നിത്യ യഥാർത്ഥ രൂപത്തിൽ എത്തുന്നത്. ഇത് സിനിമയിലെ നിർണായക രംഗങ്ങളിൽ ഒന്നായിരുന്നു.

Advertisements

Also Read
2017 ലെ വിഷുക്കാലത്താണ് വീട്ടുകാരുമായുള്ള പ്രശ്‌നങ്ങൾ തീരുന്നത്, അന്ന് ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കമായിരുന്നു: ജോമോളുടെ വാക്കുകൾ

ഈ പറക്കും തളികയ്ക്ക് ശേഷം നരിമാൻ, കൺമഷി, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കഥാവശേഷൻ, സൂര്യകിരീടം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിത്യാ ദാസ് . 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് അവാസനം തീയേറ്ററിലെത്തിയ സിനിമ. വിവാഹത്തോടെ സിനിമയോട് വിടപറയുകയായിരുന്നു. അരവിന്ദ് സിങ് ജാംവാൽ ആണ് നിത്യയുടെ ഭർത്താവ്. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും തമിഴ് സീരിയലുകളിൽ സജീവമാണ് നിത്യ.

അതേ സമയം സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. നിത്യയുടെ ഭർത്താവ് അരവിന്ദ്സിങ് ജംവാൽ ജമ്മു കശ്മീർ സ്വദേശിയാണ്.ഇന്ത്യൻ എയർലൈൻസിൽ ചെന്നൈ ഡിവിഷനിൽ ഉദ്യോഗസ്ഥനായ അരവിന്ദും നിത്യയും വിമാന യാത്രക്കിടെയാണ് പരിചയപ്പെടുന്നത്.

പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹിതർ ആവുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളും മകനുമാണുള്ളത്. എന്നാൽ വിവാഹ ശേഷവും ഇരുവരും നിത്യയുടെ ജന്മനാടായ കോഴിക്കോട് തന്നെയാണ് താമസിക്കുന്നത്. ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യാ ദാസ് ഇപ്പോൾ.

Also Read
നിറവയറിൽ കിടിലൻ ക്ലാസിക്കൽ ഡാൻസുമായി സൗഭാഗ്യ വെങ്കിടേഷ്; ബാലൻസ് കിട്ടുന്നില്ലെന്നും താൻ മുന്നോട്ട് കുനിഞ്ഞു പോകുന്നുവെന്നും താരം, വീഡിയോ വൈറൽ

ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. നിത്യാ ദാസിന്റെ വാക്കുകൾ ഇങ്ങനെ:

ഞങ്ങളിപ്പോൾ കോഴിക്കോടാണ് താമസിക്കുന്നത്. വിവാഹത്തിന് മുൻപേ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അത് മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരിൽ ആണ്. വിവാഹ ശേഷം ഞാൻ അവരുടെ ഭക്ഷണവും ജീവിതരീതിയും എല്ലാമാണ് പിന്തുടരുന്നത്.

പക്ഷെ, എവിടെ ജീവിക്കണം എന്നതിൽ എന്റെ താല്പര്യത്തിനാണ് പ്രാധാന്യം നൽകിയത്. ഓരോ ആറു മാസം കൂടുമ്പോഴും ഞങ്ങൾ ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്നു നിൽക്കാറുണ്ട്. കോഴിക്കോടിനോട് ഇമോഷണൽ ഒരു അറ്റാച്ച്മെന്റ് ഉണ്ട്.

Also Read
ആദ്യത്യനുമയുള്ള വിവാഹ ശേഷവും കുട്ടി പിറന്നിട്ടും അമ്പിളി ദേവി ലണ്ടനിലുള്ള ഷിജുവുമായി അരുതാത്ത ബന്ധം തുടർന്നു: വീഡിയോ സഹിതം തെളിവുകൾ നൽകി ആദിത്യൻ

സിനിമയിൽ വന്ന കാലത്ത് നിരവധി പേർ പറഞ്ഞിരുന്നു കൊച്ചിയിൽ സെറ്റിലായാൽ കുറേ അവസരങ്ങൾ വരുമെന്ന്. പക്ഷെ, അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ലെന്നും നിത്യാ ദാസ് വ്യക്തമാക്കുന്നു.

Advertisement