കൊച്ച് എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയർ ചെയ്യുന്ന ആൾ ഇപ്പോഴേ അവളാണ്: വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

43

മിനിസ്‌ക്രീൻ അവതാരകയായി എത്തി പിന്നീട് അഭിനേത്രിയുമായി മാറി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് അശ്വതി ശ്രീകാന്ത് ആരാധകരെ സൃഷ്ടിച്ചത്.

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അസ്വതി സീരിയലിൽ എത്തുന്നത്. ചക്കപ്പഴത്തിൽ ഉത്തമന്റെ ഭാര്യാ കഥാപാത്രമായ ആശയെ ആണ് അവതരിപ്പിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ആശ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

Advertisements

ഒരു വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് അശ്വതി. താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്.

Also Read
ആദ്യത്യനുമയുള്ള വിവാഹ ശേഷവും കുട്ടി പിറന്നിട്ടും അമ്പിളി ദേവി ലണ്ടനിലുള്ള ഷിജുവുമായി അരുതാത്ത ബന്ധം തുടർന്നു: വീഡിയോ സഹിതം തെളിവുകൾ നൽകി ആദിത്യൻ

തന്റെ യുട്യൂബ് ചാനലായ ലിവ് അൺ എഡിറ്റഡിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കു വെയ്ക്കുന്നത്. പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് അശ്വതി എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യമായിരുന്നു ഗർഭിണി അടിരിക്കുമ്പോൾ വാക്‌സിൻ എടുക്കാമോ എന്നത്. ഞാൻ എന്റെ ആദ്യ ഡോസ് എടുത്തുകഴിഞ്ഞു.

എന്റെ ഗൈനെക്കോളജിസ്റ്റിനോട് ചോദിച്ചപ്പോൾ എടുക്കണം എന്നാണ് നിർദേശിച്ചത്. ഗർഭിണികൾക്ക് ആശുപത്രിയുമായുള്ള സമ്പർക്കം കൂടാനുള്ള സാഹചര്യമാണ് പിന്നീട് ഉണ്ടാവുക. ചെക്കപ്പിന് പോകുകയും, അഡ്മിറ്റ് ആകുകയും ഒക്കെ. അപ്പോൾ സുരക്ഷിതരാകുവാൻ വാക്സിൻ എടുക്കുന്നത് തന്നെയാണ് നല്ലത്.

ഞാൻ എപ്പോൾ ഡ്രൈവ് ചെയ്യുന്ന ഫോട്ടോ ഇട്ടാലും അത് പാടില്ല എന്ന് പറഞ്ഞ് കൊണ്ട് നിരവധി പേർ രംഗത്ത് എത്താറുണ്ട്. എന്നാൽ തന്റെ അനുഭവത്തിൽ ആരോഗ്യവതിയാണെങ്കിൽ ഡ്രൈവ് ചെയ്യുന്നതിൽ കുഴപ്പമില്ലെന്നാണ്. കൂടാതെ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിച്ചിരിക്കണം എന്നും അശ്വതി പറയുന്നു.

അമ്മയാകാൻ പോകുന്നതിന കുറിച്ച് മകൾ പത്മയോട് പറഞ്ഞതിനെ കുറിച്ചും മകളുടെ പ്രതികരണത്തെ പറ്റിയുമൊക്കെ അശ്വതി വീഡിയോയിൽ പറയുന്നുണ്ട്. ഇത് കേട്ടതും മകൾ കരയാൻ തുടങ്ങി എന്നാണ് അശ്വതി പറയുന്നത്. അടുത്തിടെ വരെ സഹോദരങ്ങൾ വേണ്ട എന്ന് പറഞ്ഞിരുന്ന ആളായിരുന്നു പത്മ. അടുത്തിടെ ഒരു ബേബി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞതിന് ശേഷം രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചത്.

Also Read
നിറവയറിൽ കിടിലൻ ക്ലാസിക്കൽ ഡാൻസുമായി സൗഭാഗ്യ വെങ്കിടേഷ്; ബാലൻസ് കിട്ടുന്നില്ലെന്നും താൻ മുന്നോട്ട് കുനിഞ്ഞു പോകുന്നുവെന്നും താരം, വീഡിയോ വൈറൽ

പ്രെഗ്‌നൻസി ഉറപ്പിച്ച ശേഷം, ഷൂട്ട് കഴിഞ്ഞു വന്ന ഉടൻ ഞാൻ പപ്പയെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു, അമ്മേടെ വയറ്റിൽ ഒരു ബേബി ഉണ്ട് കേട്ടതും അവൾ കരയാൻ തുടങ്ങി. ഇത് കണ്ടു എനിക്കും വലിയ സങ്കടമായി, ഞാൻ എന്തോ തെറ്റ് ചെയ്തപോലെ തോന്നി എനിക്ക്. പിന്നെയാണ് മനസിലായത്, ആ മൊമെന്റ് എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെയാണ് അവൾ കരഞ്ഞത് എന്ന്.

പിന്നെ എന്റെ കാര്യങ്ങൾ നോക്കുന്നതൊക്കെ അവളാണ്. അടുത്ത ദിവസം തൊട്ട് ആൾ ആകെ മാറി. കൊച്ചു എന്റെ വയിറ്റിലാണെന്നേ ഉള്ളു, ടേക്ക് കെയർ ചെയ്യുന്ന ആൾ ഇപ്പോഴേ അവളാണ്. പത്മയ്ക്ക് അനിയത്തിയാണ് ഇഷ്ടം.

ആൺ കുട്ടികൾ നോട്ടി ആയതുകൊണ്ടും പത്മക്ക് തന്റെ സാധനങ്ങൾ കൊടുക്കാനും ഒരുക്കാനും ഒക്കെ വേണ്ടി സിസ്റ്ററിനെ ആണ് ആഗ്രഹം. എന്നാലും ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും ഞങ്ങൾ ഹാപ്പി ആയിരിക്കുമെന്നും വീഡിയോയിൽ താരം പറയുന്നു.

Also Read
2017 ലെ വിഷുക്കാലത്താണ് വീട്ടുകാരുമായുള്ള പ്രശ്‌നങ്ങൾ തീരുന്നത്, അന്ന് ആശുപത്രിയിൽ വച്ച് ഉരുകി തീർന്നത് വർഷങ്ങൾ നീണ്ട പിണക്കമായിരുന്നു: ജോമോളുടെ വാക്കുകൾ

Advertisement