ഒരു സ്ഥലം വരെ പോകാമെന്നുപറഞ്ഞ് കൊണ്ടുപോയി അമ്മ എന്നെ അനാഥാലയത്തിലാക്കി, അനാഥമന്ദിരത്തിൽ കഴിഞ്ഞ ബാല്യകാലത്തെ കുറിച്ച് ഭാഗ്യലക്ഷ്മി, കണ്ണീരിൽ മുങ്ങി ബിഗ്‌ബോസ് ഹൗസ്

271

പ്രേക്ഷകരിൽ ഏറെ ആവേശം വിതച്ച് ബിഗ്‌ബോസ് മലയാളം സീസൺ ത്രീ ആദ്യ വാരത്തിലൂടെ കടന്നു പോവുകയാണ്. പ്രേക്ഷകർക്ക് വളരെയധികം പരിചിയമുള്ളവരും പരിചയമില്ലാത്തവരമുണ്ട് ഇത്തവണ ബിഗ് ബോസിൽ. ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഇവരിൽ പലർക്കും സാധിച്ചിട്ടുണ്ട്.

ബിഗ് ബോസിലെ ശക്തയായ മത്സരാർത്ഥികളിലൊരാളാണ് ഭാഗ്യലക്ഷ്മി. ഷോയിലേക്ക് അവസാനമായാണ് എത്തിയതെങ്കിലും മുൻനിര പോരാളിയാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ മുതിർന്ന ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. അതോടൊപ്പം തന്നെ സാമൂഹിക വിഷയങ്ങളിൽ നിരന്തരം നിലപാടുകൾ അറിയിക്കുകയും ഇടപെടുകയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയുമാണ്.

Advertisements

ബിഗ് ബോസിലെത്തിയത് മുതൽ മറ്റുള്ളവർക്കൊരു മാർഗ്ഗനിർദ്ദേശിയായി മാറിയിട്ടുണ്ട് ഭാഗ്യലക്ഷ്മി.
കരുത്തുറ്റ സ്ത്രീയായാണ് ഭാഗ്യലക്ഷ്മിയെ എല്ലാവരും വിലയിരുത്തുന്നത്. എന്നാൽ കരുത്തുള്ള ഈ സ്ത്രീയായി മാറാൻ ധാരാളം കഷ്ടതകൾ അതിജീവിച്ചിട്ടുണ്ട് ഭാഗ്യലക്ഷ്മി. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് നേരത്തേയും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസിൽ തന്റെ ജീവിത കഥ പറയുകയാണ് ഭാഗ്യലക്ഷ്മി. ബിഗ് ബോസ് അണിയറ പ്രവർത്തകർ ഇന്ന് പങ്കുവച്ചിരിക്കുന്ന പ്രൊമോ വീഡിയോയിലാണ് സിനിമാക്കഥയെ വെല്ലുന്ന തന്റെ ജീവിതകഥ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നത്. തന്റെ ബാല്യകാലത്തെ കുറിച്ചാണ് ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നത്.

മുറിഞ്ഞു പോയ ഫിലിം തുണ്ടുകളെ പോലെയായിരുന്നു കുട്ടിക്കാലം എന്നാണ് ഭാഗ്യലക്ഷമി പറയുന്നത്.
അനാഥ മന്ദിരത്തിൽ ജീവിക്കേണ്ടി വന്നതിനെ കുറിച്ചും ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നുണ്ട്. ഒരിക്കൽ തന്നോട് അമ്മ നമുക്കൊരു സ്ഥലം വരെ പോകാം എന്നു പറുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓർക്കുന്നു.

അവിടെ എത്തിയപ്പോൾ തനിക്കുണ്ടായ അമ്പരപ്പിനെ കുറിച്ചും അവർ പറയുന്നു. എന്തിനാണ് അമ്മ ഇവിടെ കൊണ്ടാക്കിയതെന്നായിരുന്നു ചിന്ത. കാരണം അതൊരു അനാഥ മന്ദിരമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തുടർന്ന് അവിടെക്കിടന്ന് താൻ കുറേ കരഞ്ഞുവെന്നും ഭാഗ്യലക്ഷി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി തന്റെ കുട്ടിക്കാലത്തെ കുറിച്ച് മനസ് തുറന്നത്.

ബിഗ് ബോസ് വീട്ടിലെ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ഭാഗ്യലക്ഷമി. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയുടെ കണ്ണുനീർ മറ്റുള്ളവരേയും ഈറനണിയിച്ചു. കരഞ്ഞു കൊണ്ടാണ് മിക്കവരും ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ കേട്ടത്. പെങ്ങളെ സംരക്ഷിക്കാൻ വേണ്ടി തലയിണയുടെ അടിയിൽ കത്തി വച്ചിരിക്കുന്നൊരു ഏട്ടൻ എനിക്കില്ലായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് മത്സരാർത്ഥികളായ ഡിംപൽ, നോബി, സൂര്യ തുടങ്ങിയവരും ടാസ്‌ക്കിനിടെ വൈകാരികമായി പ്രതികരിച്ചിരുന്നു. രോഗത്തെ അതജീവിച്ചതിനെ കുറിച്ചും സുഹൃത്തിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചുമായിരുന്നു ഡിംപൽ മനസ് തുറന്നത്.

Advertisement