രാജുവിന് വിഷമം വന്നാൽ ഇന്ദ്രനാണ് കരയുന്നത്, എനിക്ക് ലഭിച്ച ഭഗവാന്റെ അനുഗ്രഹമാണ് പൃഥ്വിയും ഇന്ദ്രനും: മല്ലികാ സുകുമാരൻ

257

കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർതാരമായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. ഒരു തലമുറയുടെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്.

ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി. മുറുകെപിടിച്ച ആദർശവും വെള്ളം ചേർക്കാത്ത അഭിപ്രായങ്ങളും സിനിമാ ലോകത്തിന് പുറത്തും സുകുമാരന് ഇരിപ്പിടം നൽകി. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവർത്തകർ വിശേഷിപ്പിച്ചത്.

Advertisements

വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250ഓളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു. സുകുമാരന്റെ സഹധർമിണി മല്ലികാ സുകുമാരനും ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരന്റെ മ, ര, ണം സംഭവിച്ചത്.

Also Read
മൂന്നാം കെട്ടുകാരനുമായി പ്രണയം, വിവാഹത്തെ എതിർത്ത് കുടുംബക്കാർ മുഴുവനും, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രണ്ടുംകൽപ്പിച്ചുള്ള തീരുമാനവും: നടി വിദ്യാ ബാലന്റെ ജീവിതത്തിൽ സംഭവിച്ചത്

ഒരു വലിയ നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് സംഭവിച്ചത്. സുകുമാരൻ വിടപറഞ്ഞ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തി. പിന്നീട് മലയാളത്തിലെ യുവതാരനിരയിൽ ശക്തരായ താരങ്ങളായി ഇരുവരും മാറുകയായിരുന്നു. സിനിമാ പാരമ്പര്യം ഉണ്ടെങ്കിലും പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ പ്രശസ്തരായത് സ്വപ്രയത്‌നത്തിലാണ്.

ഇന്ന് ഇന്ദ്രജിത്ത് സുകുമാരൻ മലയാള സിനിമയിലെ സിനിമയിലെ കഴിവുറ്റ അഭിനേതാക്കളിൽ ഒരാളാണ്. പൃഥ്വിരാജ് ഇതിനോടകം സംവിധായകൻ, നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച് കഴിഞ്ഞു.മക്കളുടെ വളർച്ചയിൽ എല്ലാവിധ പിന്തുണയും നൽകി മല്ലികാ സുകുമാരനും ഒപ്പമുണ്ട്. ഇപ്പോഴിതാ മക്കളെ കുറിച്ച് വാചാലയാകുന്ന മല്ലികാ സുകുമാരന്റെ വീഡിയോ ആണ് വൈറലവാകുന്നത്. പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭഗവാന്റെ അനുഗ്രഹമാണെന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്.

ഭഗവാൻ ഒന്ന് തല്ലിയാൽ വൈകാതെ തലോടുമെന്ന് മക്കളുടെ വളർച്ചയിലൂടെ താൻ മനസിലാക്കിയെന്നും മല്ലികാ സുകുമാരൻ പറയുന്നു. രാജുവിന് വിഷമം വന്നാൽ ഇന്ദ്രനാണ് കരയുന്നത്. വല്യ ദയാലുവാണ് ഇന്ദ്രൻ. ആരും പിണങ്ങരുതെന്ന് ആഗ്രഹിക്കുന്നവനാണ്. അവന്റെ ആ ക്യാരക്ടർ എനിക്കൊരുപാട് ഇഷ്ടമാണ്. സുകുമാരനെ പോലെയാണ് ഇളയ ആൾ എന്നുമായിരുന്നു മല്ലിക പറഞ്ഞത്.

പൃഥ്വിരാജ് ആരുമായി പെട്ടന്ന് സൗഹൃദം സ്ഥാപിക്കുന്ന ആളല്ലെന്നും എന്നാൽ ഇന്ദ്രൻ എല്ലാവരുമായും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്നയാളാണെന്നും മല്ലിക പറയുന്നത്. സമയം കിട്ടുമ്പോഴെല്ലാം മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും അരികിലേക്ക് മല്ലികാ സുകുമാരൻ ഓടി എത്താറുണ്ട്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയ്‌ക്കൊപ്പം റീൽസ് ചെയ്യുന്ന മല്ലികയുടെ വീഡിയോകളെല്ലാം വൈറലാകാറുണ്ട്.

ഇടയ്ക്കിടെ സീരിയിലുകളിലും സിനിമകളിലും മല്ലികാ സുകുമാരനെ കാണാം. മക്കൾ വിവാഹിതരായി കഴിഞ്ഞാൽ അവരുടെ പരിഗണനകൾ മാറിയേക്കാമെന്നും ആ മാറ്റങ്ങളെല്ലാം ഉൾക്കൊള്ളാൻ പറ്റണമെന്നും തന്നോട് സുകുമാരേട്ടൻ നേരത്തെ പറഞ്ഞതിനെക്കുറിച്ചും മല്ലിക സുകുമാരൻ മുമ്പ് പറഞ്ഞിരുന്നു.

Also Read
ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന സംശയ രോഗികളല്ല ഞങ്ങൾ; ജീവയും അപർണയും പറഞ്ഞത് കേട്ടോ

Advertisement