സ്ത്രീകൾ ഗർഭനിരോധന ഉറകൾ വാങ്ങിയാൽ എന്താണ് തെറ്റ്, ലൈം ഗി ക ബന്ധത്തിൽ സുരക്ഷിതത്വം വേണ്ടേ: തന്നെ വിമർശിച്ചവർക്ക് എതിരെ തുറന്നടിച്ച് അക്ഷര ഹാസൻ

653

ഉലക നായകൻ കമൽഹാസന്റേയും മുൻ ഭാര്യ സരികയുടെ ഇളയ മകളാണ് അക്ഷര ഹാസ്സൻ. വർഷങ്ങൾക്ക് മുമ്പ് സിനിമയിലേക്ക് അരങ്ങേറിയ അക്ഷര ഇപ്പോൾ ശ്രദ്ദേയയായ നായിക നടി കൂടിയാണ്. സഹോദരി ശ്രുതി ഹാസനും മുൻ നിര നായകമാരുടെ നിരയിൽ തിളങ്ങുകയാണ്.

അതേ സമയം അക്ഷര ഹാസൻ പ്രധാന വേഷത്തിലെത്തിയ അച്ചം മടം നാണം പയിർപ്പ് എന്ന സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത് കഴിഞ്ഞദിവസമാണ്. ചിത്രത്തിൽ അക്ഷരയുടെ കഥാപാത്രം മെഡിക്കൽ സ്റ്റോറിൽ ഗർഭനിരോധന ഉറ വാങ്ങാൻ പോകുന്ന സീനുണ്ട്.

Advertisements

അതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോഴിതാ വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അക്ഷര. ഒരു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ്. അതിൽ ഒരു തെറ്റുമില്ലെന്നാണ് അക്ഷര പറയുന്നത്.

Also Read
മമ്മൂട്ടിയുടെ ആ സിനിമയുടെ സ്‌ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ, അന്ന് സംഭവിച്ചത് ഇങ്ങനെ

ലൈം ഗി ക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വഭാവികമല്ലേ ലൈം ഗി ക ബന്ധത്തിൽ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നതെന്ന് അക്ഷര പറയുന്നു.

ലൈം ഗി ക വിദ്യാഭ്യാസത്തെ കുറിച്ചാണ് രാജാരാമമൂർത്തി രചനയും സംവിധാനവും നിർവഹിച്ച അച്ചം മടം നാണം പയിർപ്പ സംസാരിക്കുന്നത്. ശ്രേയ ദേവ് ദുബെ ഛായാഗ്രഹം നിർവഹിച്ച ചിത്രം അഡൽട്ട് കോമഡി ജോണറാണ്.

അഞ്ജന ജയപ്രകാശ്, മാൽഗുഡി ശുഭ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പി ച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മികച്ച ചിത്രമെന്ന പേര് നേടിയെടുത്ത സിനിമ ഏറെ ചർച്ചയായി മാറിയിട്ടുണ്ട്.

Also Read
പറയുന്നവർ എന്തും വേണമെങ്കിലും പറഞ്ഞേട്ടേ, എനി നിങ്ങളുടെ ഈ സ്നേഹം മാത്രം മതി, അമൃത സുരേഷ് പറയുന്നത് കേട്ടോ

Advertisement