അഭിഷേകും, ഐശ്വര്യയും വേർപിരിയലിന്റെ വക്കിലോ; ഇരുവരെയും ഒരുമിച്ച് കാണുന്നില്ലെന്ന് പാപ്പരാസികൾ

942

തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കി ലോക സുന്ദരി ആയ താരമാണ് ഐശ്വര്യ റായ്. മോഡലിങ്ങിലൂടെ തന്റെ കരിയർ ആരംഭിച്ച താരം പിന്നീട് ബോളിവുഡിലൂടെ ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാഗമായി. തന്റെ കരിയറിലുട നീളം പ്രണയത്തിനും പ്രണയ തകർച്ചകൾക്കും ഐശ്വര്യക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ ആഗ്രി യങ്മാനായ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേകിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നു പറയേണ്ടി വരും. പതിനഞ്ച് വർഷത്തോളം ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികൾ എന്നതിലുപരി മകളുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ കൂടിയാണ് ഇരുവരും.

Advertisements

Also Read
ടോക്‌സിക് ഗോപു എന്നാണ് ഇവൾക്ക് ചേരുന്ന പേര്; ഇമ്മാതിരി ഒന്നിനെ ജനം വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യില്ല; ബിഗ്‌ബോസ് സീസൺ 5 ൽ ഗോപികക്ക് നേരം വിമർശനം

ഇപ്പോഴിതാ താരദമ്പതികൾ വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നതാകട്ടെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസമാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ ലക്ഷണമായാണ് പാപ്പരാസികൾ ചൂണ്ടി കാണിക്കുന്നത്. അതേസമയം അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

Also Read
കാസ്റ്റിങ്ങ് കൗച്ചിൽ വസ്തുത ഉള്ളതും, ഇല്ലാത്തതും ഉണ്ട്; മീടുവിനെ ഉൾക്കൊള്ളാൻ സാധിക്കില്ല; തുറന്ന് പറച്ചിലുമായി ദിയ സന

അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നു. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.

Advertisement