എനിക്ക് പറ്റിയ പണിയല്ല ഇതെന്ന് പറഞ്ഞവരുണ്ട്, സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഒത്തിരി കരഞ്ഞു, തുറന്നുപറഞ്ഞ് ജയറാം

494

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

Advertisements

സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Also Read: ഇത്തവണ എന്നെ വിളിച്ചേ ഇല്ല, ഉളുപ്പുള്ളത് കൊണ്ടായിരിക്കും, മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് ബിഗ് ബോസിനെതിരെ ഷമ്മി തിലകന്‍

പിന്നീട് അദ്ദേഹം സിനിമയില്‍ സജീവമായി. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് സിനിമയില്‍ ജയവും പരാജയവും ഉണ്ടായിട്ടുണ്ടെന്നും ചില സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

തുടക്ക കാലത്ത് എങ്ങനെ തന്റെ സിനിമകള്‍ ഓടിയെന്ന് ചിന്തിച്ചിട്ടുണ്ട്. ആക്ഷന്‍ സിനിമകള്‍ എന്തിനാണ് ചെയ്യുന്നെതെന്നും വല്ല കുടുംബ ചിത്രം ചെയ്താല്‍ പോരെ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും തന്റെ കുറേ സിനിമകള്‍ പെട്ടിയിലായിപ്പോയിട്ടുണ്ടെന്നും ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ താന്‍ ഫിസിക്കലി ഫിറ്റായിരുന്നില്ലെന്നും ജയറാം പറയുന്നു.

Also Read: സിനിമാ സെറ്റില്‍ സ്ഥിരമായി സ്‌പ്രേ കൊണ്ടുവരും, ഒരു ദിവസം എനിക്ക് അടിച്ച് തന്നിട്ട് എന്തുതോന്നുന്നുവെന്ന് ചോദിച്ചു, മമ്മൂട്ടിയെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

ഇന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. ഡയറ്റിന്റെ കാര്യത്തില്‍ പാര്‍വതി വളരെ സ്ട്രിക്റ്റാണെന്നും വര്‍ക്കൗട്ടുകളൊക്കെ താന്‍ കൃത്യമായി ചെയ്യാറുണ്ടെന്നും മറ്റുള്ളവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ കണ്ട് അതുപോലുള്ള ഒരെണ്ണം കിട്ടിയിരുന്നുവെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement