സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാവുന്നു, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരകുടുംബം, ഭാഗ്യയുടെ വരന്‍ ആരാണെന്ന് അറിയണ്ടേ

601

മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. ഇന്നും താരത്തിന് ആരാധകരേറെയാണ്.

Advertisements

നടനു ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മലയാളികള്‍ ഏറെ ആരാധിക്കുന്ന ഒനു നല്ല വ്യക്തിത്വം കൂടിയുണ്ട്. ഒരു നല്ല മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്താറുണ്ട്.

Also Read: എന്റെ ആദ്യത്തെ മകന്‍, മാതൃത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത് സൈഗുമോനിലൂടെ, പുതിയ സന്തോഷം പങ്കുവെച്ച് മഷൂറ ബഷീര്‍

ഒരു മികച്ച കുടുംബനാഥന്‍ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് കേരളക്കരയ്ക്ക് പ്രിയപ്പെട്ടത് തന്നെ. താരത്തിന്റെ മക്കളില്‍ ഗോകുല്‍ സുരേഷ് മാത്രമാണ് സിനിമയില്‍ സജീവമായത്.

ഇപ്പോഴിതാ തന്റെ കുടുംബത്തിലെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയാണ് സുരേഷ് ഗോപി. മകള്‍ ഭാഗ്യ വിവാഹിതയാവാന്‍ ഒരുങ്ങുന്നുവെന്നാണ് താരകുടുംബം അറിയിച്ചിരിക്കുന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ ഭാവിവരന്‍.

Also Read: 18 വയസ്സല്ലേ ആയിട്ടുള്ളൂ, അപ്പോഴേക്കും വിവാഹമായോ, നടി റെനിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍, ആശംസകള്‍ കൊണ്ട് മൂടി സുഹൃത്തുക്കള്‍

തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. യുബിസിയില്‍ നിന്നും ബിരുദം നേടിയ ഭാഗ്യ പഠനം പൂര്‍ത്തിയാക്കിയിരിക്കുയാണ്. മാവേലിക്കര സ്വദേശിയായ ശ്രേയസ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷമാണ് കല്യാണം.

Advertisement