മാസ് ലുക്കില്‍ കാതല്‍ സെറ്റിലെത്തി ജ്യോതിക, 12 വര്‍ഷത്തിന് ശേഷം മലയാള സിനിമയിലെത്തിയ താരത്തിന് വന്‍വരവേല്‍പ്പ്

436

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.

Advertisements

സൂര്യയ്ക്കൊപ്പം എത്തുന്ന സ്റ്റേജ് ഷോകളില്‍ ജ്യോതികയെ താരജാഡകളില്ലതെ കാണുന്നത് ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം താരം 44-ാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ജ്യോതികയ്ക്ക് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളും നേര്‍ന്നിരുന്നു.

Also Read; സുന്ദരനായ ഹീറോയായിരുന്നു രതീഷ്, അദ്ദേഹത്തെ ജയന് പകരക്കാരനാക്കാന്‍ ഐ വി ശശി ശ്രമിച്ചിരുന്നു, മുകേഷ് പറയുന്നു

മലയാളത്തിലെ താരരാജാവ് മമ്മൂട്ടി നായകനാവുന്ന ‘കാതല്‍’ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സെറ്റില്‍ ജ്യോതിക എത്തിയിരുന്നു.

സിനിമാസെറ്റിലെത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാതലിലൂടെ ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

Also Read: ഷോര്‍ട്‌സ് ഇട്ട ഫോട്ടോസ് കണ്ടതോടെ പലരും കളിയാക്കി, പലതും ഡിലീറ്റ് ചെയ്യേണ്ടി വന്നു, അമ്മായിയമ്മയെയും നാത്തൂനെയും പേടിയായിരുന്നു, ആലിസ് ക്രിസ്റ്റി പറയുന്നു

ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. മുത്തുമണി, ലാലു അലക്‌സ്, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement